• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോട്ടയം കൊലപാതകം തെളിവ് നശിപ്പിക്കാനോ? ഗ്യാസ് തുറന്നിട്ടതും ഷോക്കടിപ്പിച്ചതും സംശയത്തിൽ!!

കോട്ടയം: കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ. അക്രമികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് സൂചന. കവർച്ചാ ശ്രമത്തിനിടെയാണ് ഗൃഹനാഥനെയും വീട്ടമ്മയെയും ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ക്രൂരമായി അക്രമികൾ ആക്രമിച്ചിട്ടുണ്ട്. ഇതിന് പുറമേ നാട്ടുകാരും പോലീസും സംഭവ സ്ഥലത്തെത്തുമ്പോൾ അടുക്കളയിലിരുന്ന ഗ്യാസ് തുറന്നിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതും കുറ്റവാളികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നതിന്റെ സൂചനകളാണ് നൽകുന്നത്.

എറണാകുളത്ത് മൂന്ന് പേർക്ക് കൊറോണ വൈറസ്: രോഗബാധിതർ വിദേശത്ത് നിന്നെത്തിയവർ!!

ക്രൂരമായി ആക്രമിച്ചു.. ഷോക്കടിപ്പിച്ചു...

ക്രൂരമായി ആക്രമിച്ചു.. ഷോക്കടിപ്പിച്ചു...

ഗൃഹനാഥനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച അക്രമികൾ ഇരുവരുടേയും കയ്യും കാലും കമ്പികൊണ്ട് ബന്ധിച്ച് ഷോക്കടിപ്പിച്ചതായി പോലീസ് പറയുന്നുണ്ട്. കുറ്റകൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയായിരിക്കും അക്രമികൾ ഗ്യാസ് തുറന്നിടുകയും ഇരുവരെയും ഷോക്കേൽപ്പിച്ചതെന്നുമാണ് കരുതുന്നത്. ഇരുവരുടെയും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഹാളിലുണ്ടായിരുന്ന കസേര, ടീപോയ് എന്നിവയും തകർന്ന നിലയിലാണുള്ളത്. അതുകൊണ്ട് തന്നെ ടീപോയ് കൊണ്ടാണ് അക്രമികൾ തലയ്ക്ക് അടിച്ചതെന്നാണ് സൂചന. എന്നാൽ ഇവരെ ആക്രമിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള ആയുധങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

 കാർ കണ്ടെത്താൻ ശ്രമം

കാർ കണ്ടെത്താൻ ശ്രമം

മുഹമ്മദ് സാലിക്കിന്റെ വീട്ടിൽ നിന്ന് അക്രമികൾ മോഷ്ടിച്ച കാർ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിളും അതിർത്തികളിലും പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. സാലിക്കിന്റെ വീടുമായി ബന്ധം പുലർത്തിയിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.

കാത്തിരിപ്പ് തുടരുന്നു..

കാത്തിരിപ്പ് തുടരുന്നു..

ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് സാലിക്കിനെ തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സാലിക്കിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുന്നതോടെ കേസ് അന്വേഷണത്തിന് വഴിത്തിരിവാകുമെന്നാണ് പോലീസ് കരുതുന്നത്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിവരുന്നുണ്ട്.

 നാഗമ്പടത്ത് കട നടത്തിവന്നു...

നാഗമ്പടത്ത് കട നടത്തിവന്നു...

നേരത്തെ നാഗമ്പടം ബസ് സ്റ്റാൻഡിൽ കട നടത്തിവരികയായിരുന്ന സാലിക്കിന് തലയിലേക്കുള്ള ഞരമ്പിന് തകരാർ അനുഭവപ്പെട്ടതോടെ ചികിത്സ നടത്തിവരുകയായിരുന്നു. നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേനായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഒരു കണ്ണിന് പൂർണ്ണമായി കാഴ്ച നഷ്ടമായതിനൊപ്പം രണ്ടാമത്തെ കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് സാലിക്ക് വീടിന് പുറത്തേക്ക് പോകാതായത്.

 വീട്ടിലുണ്ടായിരുന്നത് ഭാര്യയും ഭർത്താവും മാത്രം

വീട്ടിലുണ്ടായിരുന്നത് ഭാര്യയും ഭർത്താവും മാത്രം

സാലിക്ക് പുറത്തിറങ്ങാതായതോടെ ചായക്കടയുടെ ഉത്തരവാദിത്തം ഭാര്യ ഷീബ ഏറ്റെടുത്തു. പിന്നീട് ജീവനക്കാരെ നിയോഗിച്ചാണ് കടനടത്തിവന്നിരുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ കടകൾ പൂർണ്ണായി അടച്ചിട്ടതതോരെ ഇരുവരും വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. മകൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇക്കാര്യം കൃത്യമായി അറിയാവുന്ന വരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

 ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി?

ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി?

മുഹമ്മദ് സാലിയുടേയും ഷീബയുടേയും കൈകൾ കൂട്ടിക്കെട്ടിയത് ഇരുമ്പുകമ്പികൾ ഉപയോഗിച്ചായിരുന്നു. ഈ ഇരുമ്പുകമ്പിയിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് ഷീബയുടെ മൃതദേഹം വീടിന് പുറത്തേക്ക്എടുത്തത്. ഷോക്കടിപ്പിച്ചതിന്റെ പാടുകളും ഷീബയുടെ ശരീത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മകൾ വിദേശത്തായതിനാൽ ദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

ആക്രമിച്ചത് മോഷണത്തിനിടെയോ?

ആക്രമിച്ചത് മോഷണത്തിനിടെയോ?

ഗൃഹനാഥനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച അക്രമികൾ വീടിനുള്ളിലെ അലമാര കുത്തിത്തുറക്കാനും ശ്രമിച്ചിട്ടുണ്ട്. അലമാരക്കുള്ളിലെ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ട നിലയിലാണുള്ളത്. ഇരുവരെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന കസേര, ടീപോയ് എന്നിവയും തകർത്ത നിലയിലാണുള്ളത്. എന്നാൽ വീട്ടിൽ നിന്ന് എന്തെല്ലാമാണ് മോഷണം പോയതെന്ന് കണ്ടെത്താനായിട്ടില്ല. ബന്ധുക്കളെത്തി വീട് പരിശോധിക്കുന്നതോടെ മാത്രമേ എന്തെല്ലാം വീട്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കൂ.

ഗ്യാസ് നിറഞ്ഞ് വീട്

ഗ്യാസ് നിറഞ്ഞ് വീട്

സംഭവം നടന്ന വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച നിലയിലാണുണ്ടായിരുന്നത്.

കൊല്ലപ്പെട്ട ഷീബയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാനെത്തിയ യുവാക്കളാണ് വീട്ടിൽ നിന്ന് ഗ്യാസിന്റെ മണം പുറത്തുവരുന്നായി അറിഞ്ഞത്. ഇതോടെ ഇവർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴായായിരുന്നു ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് വീടിന്റെ ഉൾഭാഗം പാചക വാതകം നിറഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനാൽ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം വീട് സീൽ ചെയ്ത ശേഷം പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാർ ആക്രമിക്കപ്പെട്ടതെന്ന സൂചനയാണ് പോലീസ് നൽകുന്നത്. രാവിലെ പത്ത് മണിയോടെ ഇവരുടെ കാർ വീടിന് പുറത്തേക്ക് പോയതും സംശയത്തിന് ബലം നൽകുന്നു.

 സിസിടിവിയിൽ പതിഞ്ഞത്

സിസിടിവിയിൽ പതിഞ്ഞത്

കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട മെറൂൺ നിറത്തിലുള്ള വാഗ്നർ കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളിൽ നിന്ന് കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്.

English summary
Kottayam murder case: Hints about intention of attackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X