Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം കൊലപാതകം: ഷീബയുടെ മരണ കാരണം തലയ്ക്കേണ്ട പ്രഹരം, വീട്ടിൽ കണ്ടെടുത്തത് രക്തം പുരണ്ട കയ്യുറ!!

കോട്ടയം: താഴത്തങ്ങാടിയിൽ കൊല ചെയ്യപ്പെട്ട വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട മെറൂൺ നിറത്തിലുള്ള വാഗ്നർ കാറിന്റെ ചിത്രങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചത്.

ആക്രമണം നടന്നതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളിൽ നിന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെയോടെ തന്നെ ആക്രമണം നടന്നതായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടെങ്കിലും അക്രമികളെക്കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.

 തലയ്ക്കേറ്റ പ്രഹരം

തലയ്ക്കേറ്റ പ്രഹരം

താഴത്തങ്ങാടിയിൽ കൊല്ലപ്പെട്ട ഷീബയുടെ തലയ്ക്കേറ്റ പ്രഹരമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇവർക്ക് ഷോക്കേറ്റതായി സൂചനകളില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലയുടെ ഇരുവശങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. ഗൃഹനാഥനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച അക്രമികൾ ഇരുവരുടേയും കയ്യും കാലും കമ്പികൊണ്ട് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഹാളിലുണ്ടായിരുന്ന കസേര, ടീപോയ് എന്നിവയും തകർന്ന നിലയിലാണുള്ളത്. അതുകൊണ്ട് തന്നെ ടീപോയ് കൊണ്ടാണ് അക്രമികൾ തലയ്ക്ക് അടിച്ചതെന്നാണ് കരുതുന്നത്. എന്നാൽ ഇവരെ ആക്രമിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള ആയുധങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
കുറ്റകൃത്യത്തിന് ശേഷം പ്രതി ഷീബയുടെ വീട്ടിലെ കാറിൽ തന്നെയാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ കുറ്റകൃത്യത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. കുമരകം ഭാഗത്തേക്കാണ് ഈ കാർ സഞ്ചരിക്കുന്നത്.

 കാർ കണ്ടെത്താൻ ശ്രമം

കാർ കണ്ടെത്താൻ ശ്രമം

കൊല്ലപ്പെട്ട ഷീബയുടെ വീട്ടിൽ നിന്ന് കാണാതായ കാർ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. അയൽ ജില്ലകളിലും പരിശോധന നടത്തിവരികയാണ്. കോട്ടയം ജില്ലയിലെ കുമരകം വഴി വെച്ചൂർ വരെ കാറോടിച്ച് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിളും അതിർത്തികളിലും പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. സാലിക്കിന്റെ വീടുമായി ബന്ധം പുലർത്തിയിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്

കയ്യുറ കണ്ടെത്തി

കയ്യുറ കണ്ടെത്തി

കൊലപാതകം നടന്ന വീട്ടിൽ പോലീസ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ രക്തം പുരണ്ട കയ്യുറകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് പോലീസ് നായ മണംപിടിച്ച് ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേ സമയം കൊല്ലപ്പെട്ട ഷീബയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. സംഭവ ദിവസം വീട്ടിൽ നിന്ന് അസാധാരണ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് സമീപവാസികൾ നൽകുന്ന വിവരം. ഈ വീട്ടുകാരുമായി പരിചയമുള്ളവർ തന്നെയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

 വിവരങ്ങൾക്കായി കാത്തിരിപ്പ്

വിവരങ്ങൾക്കായി കാത്തിരിപ്പ്

ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് സാലിക്കിനെ തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സാലിക്കിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുന്നതോടെ കേസ് അന്വേഷണത്തിന് വഴിത്തിരിവാകുമെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയാണ് വെല്ലുവിളിയാവുന്നത്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിവരുന്നുണ്ട്.

 നാഗമ്പടത്ത് കട നടത്തിവന്നു...

നാഗമ്പടത്ത് കട നടത്തിവന്നു...


നേരത്തെ നാഗമ്പടം ബസ് സ്റ്റാൻഡിൽ കട നടത്തിവരികയായിരുന്ന സാലിക്കിന് തലയിലേക്കുള്ള ഞരമ്പിന് തകരാർ അനുഭവപ്പെട്ടതോടെ ചികിത്സ നടത്തിവരുകയായിരുന്നു. നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേനായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഒരു കണ്ണിന് പൂർണ്ണമായി കാഴ്ച നഷ്ടമായതിനൊപ്പം രണ്ടാമത്തെ കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് സാലിക്ക് വീടിന് പുറത്തേക്ക് പോകാതായത്.

 വീട്ടിലുണ്ടായിരുന്നത് ഭാര്യയും ഭർത്താവും മാത്രം

വീട്ടിലുണ്ടായിരുന്നത് ഭാര്യയും ഭർത്താവും മാത്രം

സാലിക്ക് പുറത്തിറങ്ങാതായതോടെ ചായക്കടയുടെ ഉത്തരവാദിത്തം ഭാര്യ ഷീബ ഏറ്റെടുത്തു. പിന്നീട് ജീവനക്കാരെ നിയോഗിച്ചാണ് കടനടത്തിവന്നിരുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ കടകൾ പൂർണ്ണായി അടച്ചിട്ടതതോരെ ഇരുവരും വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. മകൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇക്കാര്യം കൃത്യമായി അറിയാവുന്ന വരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ത്.

ലക്ഷ്യം മോഷണം?

ലക്ഷ്യം മോഷണം?

ഗൃഹനാഥനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച അക്രമികൾ വീടിനുള്ളിലെ അലമാര കുത്തിത്തുറക്കാനും ശ്രമിച്ചിട്ടുണ്ട്. അലമാരക്കുള്ളിലെ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ട നിലയിലാണുള്ളത്. ഇതിനിടെ ഷീബയുടെ ആഭരണങ്ങൾ കാണാതായിട്ടുണ്ടെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന കസേര, ടീപോയ് എന്നിവയും തകർത്ത നിലയിലാണുള്ളത്. എന്നാൽ വീട്ടിൽ നിന്ന് എന്തെല്ലാമാണ് മോഷണം പോയതെന്ന് കണ്ടെത്താനായിട്ടില്ല. ബന്ധുക്കളെത്തി വീട് പരിശോധിക്കുന്നതോടെ മാത്രമേ എന്തെല്ലാം വീട്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കൂ.

 ഗ്യാസ് തുറന്നിട്ടത് മനപ്പൂർവ്വം

ഗ്യാസ് തുറന്നിട്ടത് മനപ്പൂർവ്വം

സംഭവം നടന്ന വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച നിലയിലാണുണ്ടായിരുന്നത്. ഷീബയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാനെത്തിയ യുവാക്കളാണ് വീട്ടിൽ നിന്ന് ഗ്യാസിന്റെ മണം പുറത്തുവരുന്നായി അറിഞ്ഞത്. ഇതോടെ ഇവർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴായായിരുന്നു ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് വീടിന്റെ ഉൾഭാഗം പാചക വാതകം നിറഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനാൽ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം വീട് സീൽ ചെയ്ത ശേഷം പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാർ ആക്രമിക്കപ്പെട്ടതെന്ന സൂചനയാണ് പോലീസ് നൽകുന്നത്. രാവിലെ പത്ത് മണിയോടെ ഇവരുടെ കാർ വീടിന് പുറത്തേക്ക് പോയതും സംശയത്തിന് ബലം നൽകുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+