Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഷണ കേസ് പിൻവലിച്ചില്ല, കേസിൽ ഉൾപ്പെട്ടതോടെ കാമുകി ഉപേക്ഷിച്ചു'; അമിത്തിന് കടുത്ത പക

കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയേയും ഭാര്യയേയും കൊലപ്പെടുത്തിയത് പക വീട്ടാനാണെന്ന് പ്രതി അമിത് ഉറാങ്. പോലീസ്നി നൽകിയ മൊഴിയിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതം വിജയകുമാറും ഭാര്യ മീരയും ചേർന്ന് തകർത്തുവെന്നും അതിനുള്ള പ്രതികാരമാണ് ചെയ്തെന്നും പ്രതി പറഞ്ഞതായാണ് വിവരം.

തനിക്കെതിരായ മോഷണ കേസ് പിൻവലിക്കണമെന്ന് വിജയകുമാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പക്ഷേ വിജയകുമാർ അത് ചെയ്തില്ലെന്നും മോഷണ കേസിൽ പ്രതിയായതോടെ കാമുകി ഉപേക്ഷിച്ചുവെന്നും ഇതും ഇവരെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചുവെന്നും അമിത് പറയുന്നു. മൂന്ന് വർഷത്തോളമാണ് വിജയകുമാറിന്റെ വീട്ടിലും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലും അമിത് ജോലി ചെയ്തത്.

Vijaya kumar

ഇക്കാലത്താണ് വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതും അത് വഴി പണം തട്ടിയെടുത്തതും. പോലീസിൽ വിജയകുമാർ പരാതി നൽകിയതോടെ അഞ്ച് മാസം ജയിലിലായിരുന്നു. 2024 സെപ്റ്റംബർ 12 നാണ് വിജയ കുമാറിന്റെ ഫോൺ മോഷണം പോയത്. പിന്നാലെ അമിത്തിനെ കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത്തിനെതിരെ പരാതി നൽകിയത്. ഫോൺ ഉപയോ​ഗിച്ച് അമിത് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു.

കൊലപാതകം നടത്തി സ്ഥലത്ത് നിന്നും കടന്ന അമിത്തിനെ മാളയ്ക്കടുത്ത് ആലത്തൂരിലെ ലേബർ ക്യാമ്പിന് സമീപമുള്ള കോഴി ഫാമിൽ നിന്നാണ് പോലീസ് പിടികൂടിയത്. അമിത്തിന്റെ സഹോദരൻ ഇവിടെയാണ് ജോലി ചെയ്തിരുന്നത്. ദമ്പതികളെ കൊല്ലാൻ ഉപയോ​ഗിച്ച കോടാലിയിലെ വിരൽ‌ അടയാളവും ഫോൺമോഷണക്കേസിലെ വിരൽ അടയാളങ്ങളും ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതി അമിത് ആണെന്ന് പോലീസ് ഉറപ്പിച്ചത്.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ (64 ) ഭാര്യ ഡോ. മീര ( 60 ) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വിജയ കുമാറിനെയും ഭാര്യയെയും കണ്ടെത്തിയത്. രാവിലെ 8. 45 ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

വീട്ടുജോലിക്കാരി വരുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിന്റെ കിടപ്പ് മുറിയിലും ഹാളിലുമാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നുയ. വിജയകുമാറിന്റെ വീട്ടിലെ സി സി ടി വിയുടെ ഡി വി ആർ കണ്ടെത്തിയിരുന്നു. വീടിന് സമീപത്തെ പള്ളിക്കോണം തോട്ടിൽ നിന്നാണ് ഡി വി ആർ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു.

കോടാലി കൊണ്ടുള്ള വെട്ടു കൊണ്ടാണ് വിജയകുമാറും ഭാര്യയും മരിച്ചത്. അതിക്രൂരമായിട്ടാണ് കൊല നടത്തിത്. അതേ സമയം വിജയ കുമാറിന്റെയും ഭാര്യയുടെയും മരണം തലക്കേറ്റ ആഘാതത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട് പ്രഥാമികമായി പുറത്തുവന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവകും കൊല്ലപ്പെട്ടതെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. തലയ്ക്ക് പുറമെ വിജയ കുമാറിന് നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്.

ദമ്പതികളുടെ മകൻ ​ഗൗതം ഏഴ് വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്. 2017 ജൂണിലാണ് 28 കാരനായ ​ഗൗതം കൃഷ്ണകുമാറഇനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപം റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയല്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് വിജയകുമാർ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സി ബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് മാസം പിന്നിടുമ്പോഴേക്കും കൃഷ്ണകുമാറും മീരയും ക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+