കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളവും ശോഭിച്ചീടും കാരണഭൂതന്‍';കോട്ടയം സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ വി മുരളീധരൻ

Google Oneindia Malayalam News

കോട്ടയം; കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കാട്ടുനീതി നടപ്പാക്കാന്‍ ക്രിമിനലുകള്‍ക്ക് കഴിയുന്നത് സംസ്ഥാനത്ത് സര്‍ക്കാരില്ല എന്നതിന്‍റെ തെളിവാണെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിയമവാഴ്ചയുടെ തകർച്ച സമ്പൂർണമായിരിക്കുന്നു.ഒരു മനുഷ്യനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ഗൂണ്ടകള്‍ക്ക് ധൈര്യം വരുന്നത് എങ്ങനെയാണ്. ഇതെല്ലാം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതല മറ്റാര്‍ക്കും നല്‍കാതെ അമേരിക്കയ്ക്ക് പറന്ന മുഖ്യമന്ത്രിയുടെ കരുതല്‍ കേരളം കാണണമെന്നും മന്ത്രി പരിഹസിച്ചു.

ndia-1642172242.jpg -Properties Reuse Image

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം-കേരളത്തില്‍ നിയമവാഴ്ചയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായിരിക്കുന്നു...കാട്ടുനീതി നടപ്പാക്കാന്‍ ക്രിമിനലുകള്‍ക്ക് കഴിയുന്നത് സംസ്ഥാനത്ത് സര്‍ക്കാരില്ല എന്നതിന്‍റെ തെളിവാണ്..ഒരു മനുഷ്യനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ഗൂണ്ടകള്‍ക്ക് ധൈര്യം വരുന്നതെങ്ങിനെയാണ്...?

പട്ടാപ്പകല്‍ കാല്‍വെട്ടിയെടുത്ത് ബൈക്കില്‍ ആഘോഷം നടത്താന്‍ ഏത് നാട്ടില്‍ സാധിക്കും....?
വിഴിഞ്ഞത്തെ ബാലികയുടെ കൊലപാതകത്തില്‍ നിരപരാധികളായ മാതാപിതാക്കള്‍ നേരിടേണ്ടി വന്ന പോലീസ് പീഡനത്തിന് ആര് സമാധാനം പറയും...?ഗൂണ്ടകള്‍ക്ക് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്താന്‍ കേരളത്തിലല്ലാതെ മറ്റേത് സംസ്ഥാനത്ത് പറ്റും....?അത്രയ്ക്കുണ്ട് പിണറായി വിജയന്‍റെ പോലീസിന്‍റെ മഹത്വം

ഇതെല്ലാം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതല മറ്റാര്‍ക്കും നല്‍കാതെ അമേരിക്കയ്ക്ക് പറന്ന മുഖ്യമന്ത്രിയുടെ കരുതല്‍ കേരളം കാണണം...ബിഹാറിനെയും യുപിയെയും നോക്കിയിരിക്കുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും ഉറങ്ങരുത്.....!ലോകമെങ്ങും പാര്‍ട്ടി മാത്രമല്ല," കേരളവും ശോഭിച്ചീടും കാരണഭൂതന്‍" ആരെന്ന് ബോധ്യമാവട്ടെ, പോസ്റ്റിൽ മന്ത്രി പറഞ്ഞു.

തിങ്കൾ പുലർച്ചെയാണ് ജോമോൻ എന്ന കാപ്പാ കേസ് പ്രതി വിമലഗിരി സ്വദേശിയായ ഷാൻ ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനോട് വിളിച്ച് പറയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഷാനിനെ ജോമോൻ ഓട്ടോയിലെത്തി തട്ടിക്കൊണ്ടു പോയത്. തുടർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ കൊല നടത്തിയതെന്നാണ് റിപ്പോർട്ട്.

നേരത്തേ കാപ്പാ ചുമത്തി ഇയാളെ പോലീസ് കോട്ടയത്ത് നിന്ന് നാടുകടത്തിയിരുന്നു. തുടർന്ന് കാപ്പാ കേസില്‍ അപ്പീല്‍ നല്‍കി ഇയാള്‍ തിരിച്ചെത്തുകയായിരുന്നു. എന്നാൽ തിരിച്ചെത്തിയ ഇയാൾക്ക് ഗുണ്ടാ സംഘങ്ങൾക്കിടയിൽ വലിയ പരിഗണന ലഭിച്ചില്ല. തുടർന്നാണ് ഇയാൾ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു

Recommended Video

cmsvideo
പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

English summary
kottayam murder; V Muraleedharan slams CM pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X