ദോഹ-കൊച്ചി എയർഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; കോട്ടയം സ്വദേശി അറസ്റ്റിൽ
കൊച്ചി: വിമാനത്തിനകത്ത് മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ എത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബ് (51) ആണ് അറസ്റ്റിലായത്.
വിമാനം കൊച്ചി റൺവേയിലേക്ക് ഇറക്കുന്ന സമയത്ത് സീറ്റിലിരിക്കാതെ ഇയാൾ ബഹളം വെയ്ക്കുകയായിരുന്നു. എയർലൈൻ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"അ.യാൾ മദ്യലഹരിയിലാണെന്നാണ് സംശയിക്കുന്നത്. ചില സഹയാത്രക്കാരുമായും ക്രൂ അംഗങ്ങളുമായും ചില ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ ഇയാൾ തർക്കത്തിലേർപ്പെട്ടിരുന്നു," ഓഫീസർ പിടിഐയോട് പറഞ്ഞു. കേരള പോലീസ് ആക്‌ട് സെക്ഷൻ 118 (എ) പ്രകാരമാണ് ജേക്കബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി നെടുമ്പാശ്ശേരി പോലീസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications