തമിഴ്നാട്ടില്‍ സ്ഫോടനത്തില്‍ കോട്ടയം സ്വദേശി കൊല്ലപ്പെട്ടു; അന്വേഷണത്തിന് എന്‍ഐഎയും
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് കൊല്ലപ്പെട്ടത്. ഒരു മാസം മുന്‍പാണ് ഇദ്ദേഹം തമിഴ്നാട്ടിലെത്തിയത്. ദിണ്ടിഗലില്‍ മാവിന്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭിച്ചത്.
ഒരാഴ്ചയായി സാബുവിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡിണ്ടിഗല്‍ സിരുമലൈ ചുരം റോഡില്‍ വനത്തിനോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതോടെയാണ് പൊലീസെത്തി ഇവിടെ പരിശോധന നടത്തിയത്.

പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് ജെലാറ്റിന്‍ സ്റ്റിക്കും ബാറ്ററിയും വയറുകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു.
എന്‍ഐഎ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി.
ഇടുക്കി കട്ടപ്പന സ്വദേശിയായ സാബു ജോണ്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊന്‍കുന്നത്താണ് താമസിക്കുന്നത്. സാബുവിന്റെ മൂന്നു പെണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഡിണ്ടിഗലില്‍ നിന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ചെങ്ങളം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.












Click it and Unblock the Notifications