അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല.. ആരോടും പറഞ്ഞില്ല, വേദന മറച്ച് വെച്ച് ചിരിച്ച അബി!
Recommended Video

കൊച്ചി: മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന കലാഭവന്‍ അബി വെള്ളിത്തിരയിലെ മിന്നും താരമായിരുന്നില്ല. സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളൊന്നും തന്നെ ഈ കലാകാരന് ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. സിനിമലോകം അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല എങ്കിലും മിമിക്രി രംഗത്തെ കിരീടം വെയ്ക്കാത്ത രാജാവ് തന്നെയായിരുന്നു അബി. അബിയെ ഓര്‍ക്കുന്ന സുഹൃത്തുക്കള്‍ക്കൊന്നും എപ്പോഴും ചിരിയുള്ള ആ മുഖം മറക്കാനാവില്ല. അസുഖബാധിതനായിരിക്കുമ്പോഴും ആ വേദന അധികമാരെയും അറിയിച്ചിരുന്നില്ല അബി.

അസുഖം ആരുമറിഞ്ഞില്ല
സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മരണങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. അബിയുടേതും സിനിമാ ലോകം ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു. അബി അസുഖബാധിതനാണ് എന്ന വിവരം പോലും അടുത്ത സുഹൃത്തുക്കളടക്കം പലരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അബി അറിയിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി. വേദനകള്‍ അബി എല്ലാവരില്‍ നിന്നും മറച്ച് പിടിക്കുകയായിരുന്നു.

ഓർമ്മ പങ്കുവെച്ച് കോട്ടയം നസീർ
ഇരുപത് വര്‍ഷത്തോളം നീണ്ട സിനിമ, മിമിക്രി ജീവിതത്തിനാണ് അന്പത്തിനാലാം വയസ്സില്‍ അന്ത്യമായിരിക്കുന്നത്. ഒരു കാലത്ത് മിമിക്രി രംഗത്തും പാരഡി കാസറ്റ് രംഗത്തും തരംഗമായിരുന്നു അബിയുടേയും ദിലീപിന്റെയും നാദിര്‍ഷയുടേയും കൂട്ടുകെട്ട്. ആമിനത്താത്ത എന്ന പെണ് വേഷത്തിലൂടെയാണ് അബി മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. അബിയെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോട്ടയം നസീര്‍ ഓര്‍ത്തെടുക്കുന്നു.

മരണം വലിയ ഷോക്ക്
തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും കഴിവുകള്‍ കണ്ടെത്തി പിന്തുണയ്ക്കുകയും ചെയ്ത ആളാണ് അബിയെന്ന് കോട്ടയം നസീര്‍ പറയുന്നു. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അബി. ഗുരുതുല്യനും ജ്യേഷ്ഠ സഹോദരനുമായിരുന്നു അബി. അബിയുടെ മരണ വാര്‍ത്ത തന്നെ സംബന്ധിച്ച് വലിയ ഷോക്ക് ആണെന്ന് കോട്ടയം നസീര്‍ പറഞ്ഞു.

രോഗവിവരം മറച്ച് വെച്ചു
അസുഖമുണ്ടായിരുന്ന സമയത്ത് പോലും പലതവണ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി കാര്യങ്ങളും തന്നോട് പറയാറുണ്ടെന്ന് കോട്ടയം നസീര്‍ ഓര്‍ക്കുന്നു. എന്നാല്‍ അബിയുടെ അസുഖവിവരം പലര്‍ക്കും അറിയില്ലായിരുന്നു. തങ്ങളെപ്പോലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ രോഗവിവരം അറിയുമായിരുന്നുള്ളൂ.

എപ്പോഴും ചിരിക്കുന്ന അബി
അബിയെ നേരില്‍ കാണുന്ന ആര്‍ക്കും രോഗമുണ്ടെന്ന് തോന്നുമായിരുന്നില്ല. തനിക്ക് അസുഖമാണെന്ന് അബി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അബി ജീവിച്ചിരുന്നതെന്നും കോട്ടയം നസീര്‍ ഓര്‍ക്കുന്നു. രോഗബാധിതനാണെങ്കിലും ആ സമയത്ത് ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു.

മരണം അവിശ്വസനീയം
അക്കാരണം കൊണ്ട് തന്നെ അബിയുടെ മരണവാര്‍ത്ത കേള്‍ക്കുന്നവര്‍ക്കൊക്കെ അവിശ്വസനീയമായിരിക്കും. അബി വഴിയാണ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്നും കോട്ടയം നസീര്‍ അനുസ്മരിച്ചു. തികഞ്ഞ പ്രൊഫഷണല്‍ കലാകാരന് ആയിരുന്നു അബി. വേദിയില്‍ ഒരു ചുളിഞ്ഞ കര്ട്ടന് ഇടാന്‍ പോലും സമ്മതിക്കുമായിരുന്നില്ലെന്നും കോട്ടയം നസീര്‍ ഓര്‍ത്തെടുക്കുന്നു.

മരണം തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ
രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അബി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം. അസുഖത്തെ തുടര്‍ന്ന് മിമിക്രി വേദികളില്‍ നിന്നും അബി മാറിനില്‍ക്കുകയായിരുന്നു. പിന്നീട് സിനിമാ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മരണം.

മിമിക്രിയുടെ രാജാവ്
മിമിക്രി വേദികളില്‍ ഒരു കാലത്തെ സജീവ സാന്നിധ്യമായിരുന്നു അബി. കലാഭവന്‍, കൊച്ചിന് സാഗര്‍, ഹരിശ്രീ തുടങ്ങിയ ട്രൂപ്പുകളില്‍ അംഗമായിരുന്നു. പാരഡി കാസറ്റുകളിലെ ആമിനത്താത്തയാണ് അബിയെ ശ്രദ്ധേയനാക്കിയത്. അമിതാബ് ബച്ചനെ മികച്ച രീതിയില്‍ അനുകരിക്കുന്നതും അബിയെ ശ്രദ്ധേയനാക്കി. മലയാളത്തില്‍ അമിതാബ് ബച്ചന്റെ പരസ്യങ്ങള്‍ ഡബ്ബ് ചെയ്തിരുന്നതും അബിയായിരുന്നു.

സിനിമയിലെ സാന്നിധ്യം
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു അബിയുടെ സിനിമാ പ്രവേശം. പിന്നീട് ലോ ബഡ്ജറ്റ് സിനിമകളില്‍ പലതിലും സാന്നിധ്യമറിയിച്ചു. സൈന്യം, മഴവില്‍ കൂടാരം, കിരീടമില്ലാത്ത രാജാക്കന്മാര്, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തൃശ്ശിവ പേരൂര്‍ ക്ലിപ്തം ആണ് അബിയുടെ അവസാന ചിത്രം.

അച്ഛന് സാധിക്കാത്തത് മകൻ നേടി
മലയാള സിനിമ അബിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെങ്കിലും, മകന് ഷെയ്ന് നിഗമിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് ഷെയ്ന് ഇപ്പോള്‍. സുനിലയാണ് അബിയുടെ ഭാര്യ. ഷെയ്നിനെ കൂടാതെ അഹാന, അലീന എന്നീ രണ്ട് പെണ്മക്കളും അബിക്കുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications