കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാര്‍ഡ് ദാന വേദിയില്‍ തിരുവഞ്ചൂരിനെ പരിഹസിക്കേണ്ടിയിരുന്നില്ലെന്ന് കോട്ടയം നസീര്‍

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാക്ക് പിഴച്ചത് ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആളുകള്‍. സോഷ്യല്‍ മീഡിയ ട്രോളര്‍ മാര്‍ മാത്രമല്ല ഇപ്പോള്‍ ആവശ്യത്തിലധികം ഉള്ളത് കോമഡി ഷോകളാണല്ലോ. മിമിക്രി താരങ്ങള്‍ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യിലെടുക്കാന്‍ ഒരു വിഷയവും കൂടി കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കോട്ടയത്തു തന്നെ സ്‌കിറ്റ് അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും. പ്രശസ്ത കോമഡി താരം കോട്ടയം നസീറാണ് തിരുവഞ്ചൂരിനെ പരിഹസിച്ച് പരിപാടി നടത്തിയത്. എന്നാല്‍, അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് കോട്ടയം നസീറിനു തന്നെ പിന്നീട് തോന്നിയെന്നാണ് പറയുന്നത്. അതെന്താണ് കാരണം?

സ്‌കിറ്റ് അവതരിപ്പിച്ചത്

സ്‌കിറ്റ് അവതരിപ്പിച്ചത്

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്ക് പിഴ സ്‌കിറ്റ് കോട്ടയത്തുവെച്ചു തന്നെ കോട്ടയം നസീര്‍ അവതരിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മുന്നില്‍ ഇരുത്തിക്കൊണ്ട് കുറേയേറെ പരിഹസിക്കുകയായിരുന്നു.

തെറ്റായി പോയി

തെറ്റായി പോയി

തിരുവഞ്ചൂരിന്റെ തട്ടകമായ കോട്ടയത്തുവെച്ച് നടന്ന പരിപാടിയില്‍ അദ്ദേഹത്തെ മുന്നിലിരുത്തി പരിഹസിച്ചത് പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയെന്നാണ് നസീര്‍ പറയുന്നത്. തന്റെ സ്‌കിറ്റ് കൂടിയായപ്പോള്‍ ഇത്രയധികം ട്രോള്‍ അദ്ദേഹത്തിനെതിരെ വരുമെന്ന് അറിഞ്ഞിരുന്നില്ലെന്നും നസീര്‍ പറയുന്നു.

ആളുകളെ രസിപ്പിക്കുക എന്നുമാത്രം

ആളുകളെ രസിപ്പിക്കുക എന്നുമാത്രം

മിമിക്രി സ്‌കിറ്റ് കൊണ്ട് ആളുകളെ രസിപ്പിക്കുക എന്നുമാത്രമേ ഞങ്ങളെ പോലുള്ളവര്‍ ചിന്തിക്കാറുള്ളൂ. വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഭവങ്ങളെയും വ്യക്തികളെയുമാണ് ആശ്രയിക്കാറ്. തിരുവഞ്ചൂരിന്റെ സ്‌കിറ്റ് പെട്ടെന്ന് തയ്യാറാക്കിയതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രായവും സ്ഥാനവും

പ്രായവും സ്ഥാനവും

അദ്ദേഹത്തിന്റെ നാട്ടുകാരുടെ മുന്നില്‍വെച്ച് അത്തരം കോമഡി അവതരിപ്പിച്ചത് ശരിയായില്ലെന്നു പിന്നീട് തോന്നി. അദ്ദേഹത്തിന്റെ പ്രായവും സ്ഥാനവും പരിഗണിക്കേണ്ടതായിരുന്നുവെന്നും നസീര്‍ പറയുന്നു.

പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി

പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി

ചടങ്ങില്‍ പങ്കെടുത്ത കാണികള്‍ ഒന്നടങ്കം ചിരിച്ചപ്പോള്‍ തിരുവഞ്ചൂരും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചിരിച്ചില്ല. പലര്‍ക്കും അതു ബുദ്ധിമുട്ടുണ്ടാക്കിയെന്നറിഞ്ഞു. അങ്ങനെ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിക്കുകയായിരുന്നുവെന്നും കോട്ടയം നസീര്‍ പറയുന്നു.

തിരുവഞ്ചൂരിന്റെ മറുപടി

തിരുവഞ്ചൂരിന്റെ മറുപടി

താന്‍ പങ്കെടുക്കുന്ന ഒരു പൊതുചടങ്ങില്‍ തന്നെ ആ സ്‌കിറ്റ് വേണമായിരുന്നോയെന്നാണ് തിരുവഞ്ചൂര്‍ ചോദിച്ചതെന്നും നസീര്‍ പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
mimicry artist kottayam nazeer imitate minister thiruvanchur radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X