വിദ്യാര്‍ത്ഥിനിയുടെ ചിത്രം വാട്സ് ആപ്പില്‍; സഹപാഠിക്ക് ക്രൂരമര്‍ദ്ദനം
കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം മോശം രൂപത്തില്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പാമ്പാടിയിലെ ഒരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് വാട്സ് ആപ്പില്‍ പ്രചരിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെയും മര്‍ദ്ദനമേറ്റ സഹപാഠിയുടെയും രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി.
പ്രിന്‍സിപ്പല്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പാമ്പാടി എസ്ഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. രക്ഷിതാക്കളെയും സ്കൂള്‍ പിടിഎ അധികൃതരെയും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് പറയപ്പെടുന്നു.

വിദ്യാര്‍ത്ഥിനിയുടെ ചിത്രം വാട്സ് ആപ്പില്‍ കണ്ടയുടന്‍ ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞ സഹപാഠിയെ ഇരുപതോളംപേര്‍ വരുന്ന സംഘം മൂത്രപ്പുരയില്‍ വെച്ച് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്രമൊഴിക്കാന്‍ പോലും കഴിയാത്തവിധം ഗുരുതരമാണ് വിദ്യാര്‍ത്ഥിയുടെ പരിക്ക്.
തന്നെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ സഹപാഠി പോലീസിന് നല്‍കിയിട്ടുണ്ട്. പോലീസ് ഇവരില്‍ നിന്നും ആറു മൊബൈല്‍ ഫോണുകള്‍ പിടികൂടി. കേസ് എടുക്കുകയാണെങ്കില്‍ ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി വിട്ടുനില്‍കും. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ഫോണില്‍ കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയതുകൊണ്ടുതന്നെ ചര്‍ച്ചചെയ്ത് പ്രശ്നം അവസാനിപ്പിക്കണമെന്ന് കുറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications