കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയുടെ ചിത്രം വാട്‌സ് ആപ്പില്‍; സഹപാഠിക്ക് ക്രൂരമര്‍ദ്ദനം

  • By Gokul
Google Oneindia Malayalam News

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം മോശം രൂപത്തില്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പാമ്പാടിയിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെയും മര്‍ദ്ദനമേറ്റ സഹപാഠിയുടെയും രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി.

പ്രിന്‍സിപ്പല്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പാമ്പാടി എസ്‌ഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. രക്ഷിതാക്കളെയും സ്‌കൂള്‍ പിടിഎ അധികൃതരെയും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് പറയപ്പെടുന്നു.

kottayam-map

വിദ്യാര്‍ത്ഥിനിയുടെ ചിത്രം വാട്‌സ് ആപ്പില്‍ കണ്ടയുടന്‍ ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞ സഹപാഠിയെ ഇരുപതോളംപേര്‍ വരുന്ന സംഘം മൂത്രപ്പുരയില്‍ വെച്ച് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്രമൊഴിക്കാന്‍ പോലും കഴിയാത്തവിധം ഗുരുതരമാണ് വിദ്യാര്‍ത്ഥിയുടെ പരിക്ക്.

തന്നെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ സഹപാഠി പോലീസിന് നല്‍കിയിട്ടുണ്ട്. പോലീസ് ഇവരില്‍ നിന്നും ആറു മൊബൈല്‍ ഫോണുകള്‍ പിടികൂടി. കേസ് എടുക്കുകയാണെങ്കില്‍ ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി വിട്ടുനില്‍കും. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ഫോണില്‍ കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയതുകൊണ്ടുതന്നെ ചര്‍ച്ചചെയ്ത് പ്രശ്‌നം അവസാനിപ്പിക്കണമെന്ന് കുറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

English summary
Kottayam Pambadi plus two student beaten by classmates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X