കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ല

ഓഹരി വിപണിയിൽ നിക്ഷേപിച്ചും, പലിശക്ക് നൽകിയും പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് സുറുമി തട്ടിപ്പ് നടത്തിയത്.

  • By Desk
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിപ്പനാൽ സുറുമി ഷമീറിനെ(29)യാണ് കോട്ടയം വെസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് ബാലൻസിൽ വർദ്ധനവ്! പണം നൽകിയത് ആര്? പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽപൾസർ സുനിയുടെ അമ്മയുടെ ബാങ്ക് ബാലൻസിൽ വർദ്ധനവ്! പണം നൽകിയത് ആര്? പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ

വീട്ടുകാർ അറിയാതെ കാമുകനൊപ്പം ദുബായ് യാത്ര, വെറും യാത്രയല്ലെന്ന് പോലീസ്! ഇന്റലിജൻസ് അന്വേഷണം തുടങ്ങിവീട്ടുകാർ അറിയാതെ കാമുകനൊപ്പം ദുബായ് യാത്ര, വെറും യാത്രയല്ലെന്ന് പോലീസ്! ഇന്റലിജൻസ് അന്വേഷണം തുടങ്ങി

ഓഹരി വിപണിയിൽ നിക്ഷേപിച്ചും, പലിശക്ക് നൽകിയും പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് സുറുമി തട്ടിപ്പ് നടത്തിയത്. കാസർകോടും മൂവാറ്റുപുഴയിലും നിരവധിപേരെ കബളിപ്പിച്ച ശേഷമാണ് സുറുമി കോട്ടയത്ത് എത്തുന്നത്. കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്ക് താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടെയാണ് സുറുമി പോലീസിന്റെ പിടിയിലായത്.

വാടകയ്ക്ക്...

വാടകയ്ക്ക്...

കാസർകോട് തട്ടിപ്പ് നടത്തിയ ശേഷമാണ് സുറുമി കോട്ടയത്ത് എത്തുന്നത്. താഴത്തങ്ങാടിയിൽ വാടക വീട്ടിലായിരുന്നു താമസം.

പത്തു ലക്ഷം...

പത്തു ലക്ഷം...

കോട്ടയത്ത് നിന്ന് 31 പവൻ സ്വർണവും, പത്തു ലക്ഷം രൂപയും സുറുമി തട്ടിയെടുത്തിട്ടുണ്ടെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്.

ഭർത്താവ് ഗൾഫിലെന്ന്...

ഭർത്താവ് ഗൾഫിലെന്ന്...

ഭർത്താവ് ഗൾഫിലാണെന്ന് പറഞ്ഞാണ് സുറുമി പരിചയം സ്ഥാപിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി പരിചയപ്പെട്ട ശേഷം ഇയാളുടെ ഓട്ടോയിലാണ് സുറുമി യാത്ര ചെയ്തിരുന്നത്.

ഓട്ടോ ഡ്രൈവറെയും...

ഓട്ടോ ഡ്രൈവറെയും...

പരിചയപ്പെട്ട ഓട്ടോ ഡ്രൈവറുടെ ഏഴര പവൻ സ്വർണവും സുറുമി തട്ടിയെടുത്തിരുന്നു. പ്രദേശത്തെ വീടുകളിലെത്തി പരിചയം സ്ഥാപിച്ചാണ് ആളുകളെ വലയിൽ വീഴ്ത്തുന്നത്.

കബളിപ്പിക്കൽ...

കബളിപ്പിക്കൽ...

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഇരട്ടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണവും സ്വർണവും തട്ടിയെടുക്കുന്നത്.

പണയം വെയ്ക്കും...

പണയം വെയ്ക്കും...

തട്ടിയെടുക്കുന്ന സ്വർണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് കാശ് വാങ്ങും. ഇതിനിടെ പണം നൽകിയവർക്ക് പലിശയാണെന്ന് പറഞ്ഞ് ചെറിയ തുക നൽകും. ഇതോടെ ആളുകളുടെ വിശ്വാസം നേടിയെടുക്കും.

ഒടുവിൽ മുങ്ങും...

ഒടുവിൽ മുങ്ങും...

വിശ്വാസം നേടിയെടുക്കുന്നതോടെ ആളുകളിൽ നിന്നും കൂടുതൽ പണം തട്ടിയെടുത്ത ശേഷം സ്ഥലത്ത് നിന്നും മുങ്ങുന്നതാണ് സുറുമിയുടെ പതിവ്.

സമാന സംഭവം..

സമാന സംഭവം..

കാസർകോട് നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ സുറുമിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ചിത്രം കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിച്ചത്.

പിടികൂടി...

പിടികൂടി...

തുടർന്ന് ഓട്ടോ ഡ്രൈവറെക്കൊണ്ട് വിളിച്ചുവരുത്തിയ ശേഷമാണ് പോലീസ് സുറുമിയെ അറസ്റ്റ് ചെയ്തത്.

കാസർകോടും മൂവാറ്റുപുഴയിലും...

കാസർകോടും മൂവാറ്റുപുഴയിലും...

കോട്ടയത്ത് മാത്രം ആറു പേരാണ് സുറുമിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കാസർകോടും മൂവാറ്റുപുഴയിലുമായി 18ഓളം കേസുകളാണ് സുറുമിയുടെ പേരിലുള്ളത്. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

English summary
kottayam police arrested woman in fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X