കോട്ടയം വെട്ടിത്തിളങ്ങും; വിഴിഞ്ഞം തുറമുഖത്തേക്ക് വിശാല ജലപാത, ചെലവില്ലാതെ ലാഭംകൊയ്യാം

കോട്ടയം തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള വിശാല ജല ഇടനാഴി പദ്ധതിയുടെ ചര്‍ച്ചകള്‍ വേഗത്തില്‍. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ പിന്തുണ ലഭിച്ചു. ഇതുവഴി ചരക്കുകള്‍ വിഴിഞ്ഞത്ത് എത്തിക്കുന്നത് സജീവമാക്കാന്‍ സാധിച്ചാല്‍ റോഡിലെ തിരക്ക് കുറയ്ക്കാമെന്നത് മാത്രമല്ല, കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമാകുകയും ചെയ്യും.

മണ്‍റോ വിളക്കുമാടം, മാര്‍ത്താണ്ഡം കായല്‍, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം കായല്‍, വലിയഴീക്കല്‍ പൊഴി എന്നിവ പിന്നിട്ട് അറബിക്കടലിലൂടെ വിഴിഞ്ഞത്തേക്കാണ് പാത. ദേശീയ ജലപാത 9ന് സമീപമാണ് കോട്ടയം തുറമുഖം. കോട്ടയം മുതല്‍ വിഴിഞ്ഞം വരെ 180 കിലോമീറ്ററാണ് ദൂരം. ബാര്‍ജിന് കടന്നുപോകാവുന്ന വിധം പാതയില്‍ ആഴമുണ്ട്. വിഴിഞ്ഞത്തേക്ക് 14 മണിക്കൂറിനകം എത്താന്‍ സാധിക്കും. മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടക്കുന്നതിലൂടെ പദ്ധതി വേഗത്തിലാകും.

kottayam vizhinjam water way

പരീക്ഷണ അടിസ്ഥാനത്തില്‍ സെപ്തംബറില്‍ കോട്ടയം തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകള്‍ അയച്ചിരുന്നു. കാനഡയിലെ ടൊറണ്ടോ തുറമുഖത്തേക്കുള്ള റബ്ബര്‍ ആണ് അന്ന് കയറ്റുമതി ചെയ്തത്. കോട്ടയത്ത് നിന്ന് കൊച്ചി, ചെന്നൈ, തൂത്തുകുടി, മുംബൈ തുറമുഖങ്ങളിലേക്കാണ് ഇതുവരെ ചരക്കുകള്‍ അയച്ചിരുന്നത്. വിഴിഞ്ഞം സജീവമായതോടെ ചരക്കുനീക്കം ലാഭകരമായി.

കോട്ടയത്ത് നിന്ന് കൊച്ചി വഴി കയറ്റുമതി ചെയ്ത വേളയില്‍ കാനഡയില്‍ എത്താന്‍ രണ്ട് മാസത്തോളം വേണ്ടി വരുമായിരുന്നു. വിഴിഞ്ഞം വഴി ഒരു മാസം മതിയാകും. കൊച്ചി വഴി കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ മൂന്ന് ലക്ഷം രൂപയോളം ഒരു കണ്ടെയ്‌നറിന് ലാഭം കിട്ടുകയും ചെയ്യും. മധ്യകേരളത്തിലെ റബ്ബര്‍, തിരുപ്പൂരില്‍ നിന്നുള്ള തുണിത്തരങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ഇനി കോട്ടയം-വിഴിഞ്ഞം ഇടനാഴി വഴിയാക്കാന്‍ സാധിക്കും.

യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി പൂര്‍ണമായും ഇനി കോട്ടയത്ത് നിന്ന് വിഴിഞ്ഞം വഴിയാക്കാന്‍ സാധിച്ചാല്‍ നേട്ടമാകും. ജല ഇടനാഴി പൂര്‍ണതോതില്‍ സജീവമായാല്‍ കോട്ടയം തുറമുഖത്തിന്റെ തിളക്കം കൂടും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ കോട്ടയം തുറമുഖത്തേക്ക് വരും. കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നീങ്ങുന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടല്‍ പദ്ധതിക്ക് വേഗത കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma