കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതന്റെ പ്രതികരണമെടുത്തു; റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് പ്രസ് ക്ലബ്ബിന്റെ നോട്ടീസ്

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എം വിമതനായി മത്സരിയ്ക്കുന്ന വ്യക്തിയുടെ പ്രതികരണം എടുത്ത റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് കോട്ടയം പ്രസ് ക്ലബ്ബിന്റെ നോട്ടീസ്.

പൂഞ്ഞാര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന സജി മഞ്ഞക്കടമ്പന്റെ പ്രതികരണം എടുത്ത റിപ്പോര്‍ട്ടര്‍ ടിവി ചീഫ് റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പിനോടാണ് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ വിശദീകരണം ചോദിച്ചിരിയ്ക്കുന്നത്. സീറ്റ് നിഷേധിയ്ക്കപ്പെട്ട സജി പൂഞ്ഞാറില്‍ വിമതനായി മത്സരിയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സജിയുടെ പ്രതികരണം എടുത്തത്. സനല്‍ മാത്രമല്ല സജിയുടെ വിശദീകരണം എടുത്തത് എന്നതാണ് മറ്റൊരു വസ്തുത. മറ്റ് ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍മാരും അവിടെ ഉണ്ടായിരുന്നു.

Press club

കോട്ടയം ടിബിയില്‍ വച്ചായിരുന്നു സജിയുടെ പ്രതികരണം ചാനല്‍ ലേഖകര്‍ എടുത്തത്. ഇങ്ങനെ ഒരു പ്രതികരണം എടുക്കുമ്പോള്‍ പ്രസ് ക്ലബ്ബിന്റെ അനുമതി വാങ്ങണം എന്ന് യാതൊരു നിബന്ധനയും ഇല്ല.

എന്നാല്‍ പ്രസ് ക്ലബ്ബ് പറയുന്ന ന്യായം മറ്റൊന്നാണ്. സജി മഞ്ഞക്കടമ്പന്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ ഏപ്രില്‍ അഞ്ചിന് 12 മണിയ്ക്ക് കോട്ടയം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകനായ സനല്‍ ഫിലിപ്പിന്റെ പ്രേരണയാല്‍ കോട്ടയം ടിബിയില്‍ വച്ച് നടത്തിയെന്ന് പ്രസ്സ് ക്ലബ്ബിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടത്രെ.

ഇത്തരം പ്രവണത പത്രപ്രവര്‍ത്തക യൂണിയന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിയ്ക്കും. മറ്റ് സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സ്ഥിരതയെ പോലും ഇത് ബാധിയ്ക്കും എന്നാണ് പ്രസ് ക്ലബ്ബിന്റെ കണ്ടെത്തല്‍. ഇത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിയ്ക്കരുതെന്നും ഏപ്രില്‍ ഏഴിനകം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ രേഖാമൂലം വിശദീകരണം ഏല്‍പിയ്ക്കണം എന്നുമാണ് ആവശ്യം.

സജീവ ചര്‍ച്ചയായി നില്‍ക്കുന്ന ഒരു വിഷയത്തില്‍, അതിന് കാരണക്കാരനായ വ്യക്തിയുടെ പ്രതികരണം തേടുക എന്നത് ഏത് മാധ്യമ പ്രവര്‍ത്തകന്റേയും ജോലിയുടെ ഭാഗമാണ്. പ്രത്യേകിച്ചും ദൃശ്യമാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് പത്രസമ്മേളനം നടത്തുന്നത് വരെ അതിന് കാത്തിരിയ്‌ക്കേണ്ടതിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പ്രസ് ക്ലബ്ബ് ഇത്തരമൊരു ഷോക്കോസ് നോട്ടീസ് അയച്ചതെന്ന ആക്ഷേപമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X