കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞു; തിരുവഞ്ചൂരിനോട് പൊട്ടിത്തെറിച്ച് മുന്‍ സ്റ്റാഫംഗം

Google Oneindia Malayalam News

കോട്ടയം: പ്രതിഷേധ പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയോട് കയര്‍ത്ത് സംസാരിച്ച് മുന്‍ സ്റ്റാഫംഗം. കോട്ടയത്ത് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയാണ് സംഭവം. തിരുവഞ്ചൂരിന്റെ തന്നെ മുന്‍ സ്റ്റാഫംഗം ഷാജഹാനാണ് തിരുവഞ്ചൂരിനോട് കയര്‍ത്ത് സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തിരുവഞ്ചൂരിന്റെ അടുത്തേക്ക് ചെന്ന് കൈ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. മറ്റു നേതാക്കള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ മാറ്റിയതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതായി 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോട്ടയത്ത് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത.. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയും ഇവരെ പൊലീസ് സംഘം തടയുകയും ചെയ്തു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്രേക്ടറ്റിലേക്ക് മരക്കഷ്ണവും കല്ലുകളും എറിഞ്ഞു. സ്ഥിതി മോശം ആയതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥക്കും മാധ്യമ പ്രവര്‍ത്തകക്കും പരിക്കേറ്റു. പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെപ്പെടെ ഉള്ള നേതാക്കള്‍ പോയ ശേഷമാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

congress protest

<strong>കോൺ​ഗ്രസ് പ്രതിഷേധം:ദേശാഭിമാനിയുടെ ഓഫീസിന് നേരെ കല്ലേറ്; കോട്ടയത്തും സംഘർഷം</strong>കോൺ​ഗ്രസ് പ്രതിഷേധം:ദേശാഭിമാനിയുടെ ഓഫീസിന് നേരെ കല്ലേറ്; കോട്ടയത്തും സംഘർഷം

1

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട്, രാഹുല്‍ മറിയപ്പള്ളി തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു. കോട്ടയം പട്ടണത്തില്‍ രണ്ടു മണിക്കൂറോളം വാഹന ഗതാഗതം നിലച്ചു. ഡി വൈ എസ് പി സന്തോഷ് കുമാറിന് കല്ലേറില്‍ പരിക്ക് പറ്റി .അദ്ദേഹത്തെ പോലീസുകാര്‍ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റി ആശുപത്രിയിലാക്കി.

2


കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ആയുള്ള സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

3

ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തുന്നില്ല എന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് അടക്കം പരിക്ക് പറ്റിയിരുന്നു. കേസില്‍ ആറ് എസ് എഫ് ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടത്തു. കല്‍പ്പറ്റ പൊലീസാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി മാറി. ഇതിന് പിന്നാലെ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

4


രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ നടപടി തീരുമാനിക്കാന്‍, എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫീസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്‌ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും എന്നാണ് വിവരം. എസ്എഫ്‌ഐയുടെ അതിക്രമത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

English summary
kottayam protest: Former staff member quarrelled with Thiruvanchoor Radhakrishnan video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X