കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേക്ക് പഠനയാത്രയ്ക്ക് ക്ഷണിച്ച് സ്‌കൂള്‍; ലക്ഷങ്ങള്‍ മുടക്കണം!! രക്ഷിതാക്കള്‍ പാടുപെടും

  • By Desk
Google Oneindia Malayalam News

കോട്ടയം: അമേരിക്കയലെ നാസ കേന്ദ്രത്തിലേക്ക് ഒരു പഠന യാത്ര. വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമാകുന്ന യാത്രയ്ക്ക് ഒരുങ്ങുകയാണ് ചാവറ പബ്ലിക് സ്‌കൂള്‍. 14 ദിവസം നീളുന്ന യാത്രയ്ക്ക് പക്ഷേ ലക്ഷങ്ങള്‍ ചെലവാകും. ആദ്യം പേര് നല്‍കുന്ന 60 പേര്‍ക്കാണ് അവസരം. വിവരം രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ശാസ്ത്ര, ഗണിത തല്‍പ്പരരായ കുട്ടികള്‍ക്ക് ഗുണം ചെയ്യുന്ന യാത്രയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, വലിയൊരു തുക ചെലവഴിക്കണം. മുംബൈയിലെ റോയല്‍ ടൂര്‍സ് ആണ് യാത്ര ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികാരികള്‍ പുറത്തുവിട്ട വിവരങ്ങള്‍....

യാത്ര അടുത്ത വര്‍ഷം

യാത്ര അടുത്ത വര്‍ഷം

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയാണ് നാസ. നാസയുടെ ക്യാംപ് കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ചാവറ പബ്ലിക് സകൂള്‍ പഠന യാത്ര ഒരുക്കുന്നത്. അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാരിക്കും രണ്ടാഴ്ച നീളുന്ന യാത്ര. താല്‍പ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പ്രതികരണം വേഗത്തില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.

 സര്‍ട്ടിഫിക്കറ്റും കിട്ടും

സര്‍ട്ടിഫിക്കറ്റും കിട്ടും

ആറാം ക്ലാസ് മുതല്‍ 11 ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് യാത്രയില്‍ ഉള്‍പ്പെടുത്തുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ, ഗണിതം, എന്‍ജിനിയറിങ് തുടങ്ങിയ കാര്യങ്ങളിലുള്ള അറിവുകള്‍ പരിപോഷിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ക്യാംപ് കെന്നഡി ബഹിരാകാശ കേന്ദ്രം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

രണ്ടു പ്രതിസന്ധികള്‍

രണ്ടു പ്രതിസന്ധികള്‍

നാസ സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നത് അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരവസരം ആരും പാഴാക്കില്ല. പക്ഷേ, ലക്ഷങ്ങള്‍ വേണമെന്നതാണ്് പ്രശനം. ആദ്യം പേര് നല്‍കുന്ന 60 പേര്‍ക്ക് മാത്രമേ അവസരം ഉണ്ടാകൂവെന്നതാണ് മറ്റൊരു പ്രതിസന്ധി.

 പണം ചെലവാകുന്നത് ഇങ്ങനെ

പണം ചെലവാകുന്നത് ഇങ്ങനെ

വിദ്യാര്‍ഥികള്‍ പാസ്‌പോര്‍ട്ട് നേടിയിരിക്കണം. മൂന്നര ലക്ഷത്തിലധികം രൂപ യാത്രയ്ക്ക് ചെലവാകും. യാത്രാ ചെലവ് 320000 രൂപ, അമേരിക്കന്‍ വിസാ ഫീസ്, ചെന്നൈയില്‍ പോകേണ്ട ചെലവ് എന്നിവയ്ക്ക് 30000 രൂപ, പാലായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള ചെലവ് 2000 രൂപ എന്നിവ തരം തിരിച്ച് രക്ഷിതാക്കള്‍ക്കുള്ള അറിയിപ്പില്‍ വിശദീകരിക്കുന്നു.

അധികാരികള്‍ കാണേണ്ടത്

അധികാരികള്‍ കാണേണ്ടത്

ഒറ്റത്തവണയായി പണം നല്‍കണമെന്നില്ല. ജൂലൈ മുതല്‍ പ്രതിമാസ തവണകളായി അടയ്ക്കാമെന്നും അറിയിപ്പിലുണ്ട്. ആദ്യമെത്തുന്നവരെ ആദ്യം പരിഗണിക്കുമെന്നാണ് നിബന്ധന. എന്നാല്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് 60 പേരെ മാത്രം കൊണ്ടുപോകുമ്പോള്‍ മറ്റു വിദ്യാര്‍ഥികള്‍ക്കുള്ള പ്രശ്‌നങ്ങള്‍ അധികാരികള്‍ കാണേണ്ടതാണ് എന്നാണ് ചില രക്ഷിതാക്കളുടെ അഭിപ്രായം.

കൂടെനിന്ന് ബിജെപിക്ക് പണി കൊടുത്ത് ജെഡിയു; ബിജെപിക്കെതിരെ മല്‍സരിക്കും!! അമിത് ഷാ കാണുംമുമ്പ്കൂടെനിന്ന് ബിജെപിക്ക് പണി കൊടുത്ത് ജെഡിയു; ബിജെപിക്കെതിരെ മല്‍സരിക്കും!! അമിത് ഷാ കാണുംമുമ്പ്

English summary
Kottayam Public School Study Tour to NASA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X