അപസര്‍പ്പക കഥകളുടെ തമ്പുരാന്.. പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ വീട്ടില്‍ വെച്ച് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. പുഷ്പനാഥന്‍ പിള്ള എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഡിക്റ്റീവ്, മാന്ത്രിക നോവല്‍ സാഹിത്യ ശാഖയില്‍ മലയാളത്തില്‍ പകരം വെയ്ക്കാനില്ലാത്ത പേരാണ് കോട്ടയം പുഷ്പനാഥിന്റേത്. മുന്നൂറിലേറെ പുസ്തകങ്ങള്‍ കോട്ടയം പുഷ്പനാഥിന്റേതായിട്ടുണ്ട്. വാരികകളിലെ നോവലെഴുത്തിലൂടെയാണ് പുഷ്പനാഥ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്.
മകന് സലിം പുഷ്പനാഥിന്റെ മരണത്തിന് തൊട്ടുപിന്നാലെയാണ് കോട്ടയം പുഷ്പനാഥിന്റെയും മരണം സംഭവിച്ചിരിക്കുന്നത്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫറായ സലിം പുഷ്പനാഥ് കുമളിയിലെ റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മകന് അന്തരിച്ച് ഒരു മാസം തികയുന്നതിന് മുന്‍പാണ് അച്ഛന്റെയും വിയോഗം. സംസ്ക്കാരം പിന്നീട് നടക്കും.

സ്വകാര്യ കുറ്റാന്വേഷകരായ ഡിറ്റക്ടീവ് മാര്‍ക്സ്, ഡിക്റ്റീവ് പുഷ്പരാജ് എന്നിവരെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് കോട്ടയം പുഷ്പനാഥിന്റെ നോവലുകളില്‍ ഭൂരിഭാഗവും. ഏറെക്കാലം വാരികകളിലൂടെയും പുസ്തകങ്ങളിലൂടെയും മലയാളികളെ ഹരം കൊള്ളിച്ച കഥാപാത്രങ്ങളാണിവ. ലെവല്‍ ക്രോസ്, യക്ഷിക്കാവ്, കര്‍ദ്ദിനാളിന്റെ മരണം, ഗന്ധര്‍വ്വയാമം, ബ്രഹ്മരക്ഷസ്, ദ ബ്ലെയിഡ്, മന്ത്രമോഹിനി, നെപ്പോളിയന്റെ പ്രതിമ, ഡ്രാക്കുളയുടെ അങ്കി, ടൊര്‍ണാര്‍ഡോ, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ഹിറ്റ്ലറുടെ തലയോട് എന്നിവയാണ് പ്രധാന കൃതികള്‍.
ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. കോട്ടയം പുഷ്പനാഥിന്റെ പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ വിവിധ സ്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പുഷ്പനാഥ് അധ്യാപക വൃത്തി ഉപേക്ഷിച്ചാണ് പൂര്‍ണമായും എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞത്. മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യനാണ് ആദ്യത്തെ നോവല്‍. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ കോട്ടയം പുഷ്പനാഥിന് രണ്ട് മക്കള്‍ കൂടിയുണ്ട്. മറിയാമ്മയാണ് ഭാര്യ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications