കോട്ടയം റാഗിങ് കേസ്; നടപടി സസ്പെൻഷനിൽ തീരില്ലെന്ന് മന്ത്രി വീണ ജോർജ്
ഡിഎംഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ട്. അന്വേഷിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായ നടപടി സ്വീകരിക്കും. റാഗിംഗ് അതിക്രൂരമാണ്. ഇത് സസ്‌പെന്‍ഷനില്‍ തീരില്ല. മാതൃകയാകുന്ന നടപടി തന്നെ ഇക്കാര്യത്തിൽ സ്വീകരിക്കും. എങ്ങനെയാണ് ഇത്തരത്തിലൊക്കെ മനുഷ്യ മനസിന് ചിന്തിക്കാൻ സാധിക്കുക, അത്ര ക്രൂരമായ രീതിയിലുള്ള റാഗിങ് ആണ് നടത്തിയിരിക്കുന്നത്. പുറ
സംഭവത്തില്‍ പരമാവധി സ്വീകരിക്കാവുന്ന നടപടികള്‍ എടുക്കും. കേരളം ഈ വിഷയത്തിൽ ഒരുമിച്ചാണ്, തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റായി തന്നെയെ കാണുകുള്ളൂ. മറ്റൊരു തലത്തിലും കാണില്ല. ക്രൂരമെന്ന് പറഞ്ഞാൽ പോര, അതിക്രൂരവും അതിനപ്പുറവുമാണെന്ന് പറയേണ്ടി വരും. നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കും.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ നിർദ്ദേശം കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. സീനിയേഴ്സ് എന്തിനാണ് ജൂനിയേഴ്സിന്റെ ക്ലാസുകളിൽ ചെല്ലുന്നത്. ചെല്ലേണ്ട കാര്യമില്ലല്ലോ, മറ്റ് കാര്യങ്ങളിലെല്ലാം കോളേജ് അധികൃതർ നടത്തുന്ന നിരീക്ഷണങ്ങൾ എങ്ങനെയാണ്, ഇക്കാര്യങ്ങളെല്ലാം എല്ലാം വിശദമായ പരിശോധന നടത്തും. ഹോസ്റ്റലുകളിൽ വിശദമായ പരിശോധന നടക്കും', മന്ത്രി പറഞ്ഞു.
അതേസമയം വിഷയത്തിൽ കടുത്ത നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സിദ്ധാർഥന്റെ മരണത്തിന് ശേഷം റാഗിങ് ക്രൂരതകൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ഉന്നതവിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ ഉടൻ പ്രതികരിക്കണമെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ പറഞ്ഞു. 'അവനേറ്റ ക്രൂരതകളുടെ വിവരണം കേട്ട് ഉറങ്ങാൻ പോലും കഴിയില്ലെന്ന് പറഞ്ഞ് വിലപിച്ച ഒരു ആന്റി റാഗിങ് കമ്മിറ്റിയുണ്ട്, പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി എട്ടുമാസത്തോളം നിരന്തരമായി റാഗിങ്ങിൽ പീഡിപ്പിക്കപ്പെട്ടത് അറിയാതിരുന്ന കമ്മിറ്റി. ആ ചെറുപ്പക്കാരന്റെ മരണത്തിന് പോലും ഒന്നും അവസാനിപ്പിക്കാൻ കഴിയുന്നില്ലെന്ന വേദനാജനകവും പ്രതിഷേധവുമായ യാഥാർത്ഥ്യമാണ് ഇന്ന് മലയാളികളുടെ മുൻപിൽ മറ്റൊരു ചെറുപ്പക്കാരന്റെ വേദന സഹിക്കാൻ കഴിയാത്ത നിലവിളിയായി വന്നത്. കോട്ടയം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നേരിട്ട നടുക്കുന്ന, ഹൃദയം നുറുങ്ങുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.
സ്വന്തം മക്കളെ ഏറെ പ്രതീക്ഷകളോടെ, ആശകളോടെ പഠിക്കാനായി ദൂരേക്ക് അയക്കുന്ന രക്ഷിതാക്കളുടെ കൺമുന്നിലേക്കാണ് ഈ വാർത്തകളൊക്കെയും ചെല്ലുന്നത്. അവരുടെ കാതുകളിലേക്കാണ് സ്വന്തം മക്കളുടെ വേദനിക്കുന്ന നിലവിളികൾ ചെന്ന് പതിക്കുന്നത്. ഒരന്ത്യവുമില്ലാതെ റാഗിങ് എന്ന ക്രൂരത നിർബാധം തുടരുകയാണ്. സിദ്ധാര്‍ത്ഥന്റെ ജീവനെടുത്ത റാഗിങ്ങിന് ശേഷമെങ്കിലും സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കുമെന്ന് കേരളം അറിയാതെ ആഗ്രഹിച്ചുപോയിരുന്നു. എന്നാൽ ഭാവി തലമുറയിലും നമ്മുടെ മക്കളിലും ഒരു കരുതലും ജാഗ്രതയും ഈ സർക്കാരിനില്ലെന്ന് വീണ്ടും ബോധ്യപ്പടുകയാണ്. എവിടെയാണ് കേരളത്തിലെ ആന്റി റാഗിങ് കമ്മിറ്റികൾ? എവിടെയാണ് റാഗിങ് തടയാനുള്ള സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ?\
ഒരുവശത്ത് സർക്കാർ അനാസ്ഥ പ്രകടമായിരിക്കെ, മറുവശത്ത് ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ് അധികാരത്തിന്റെയും സംരക്ഷണത്തിന്റെയും ഗർവിൽ ഈ ക്രൂരതകൾക്ക് പിന്നിലെന്നതാണ് യാഥാർഥ്യം. സിദ്ധാർഥന്റെ മരണത്തിന് കാരണം സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയാണെങ്കിൽ, കോട്ടയത്തെ നഴ്സിംഗ് വിദ്യാർത്ഥിയോടുള്ള ക്രൂരതയ്ക്ക് പിന്നിൽ സിപിഎമ്മുമായി ബന്ധമുള്ള കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളാണ്. റാഗിങ്ങിന് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് അനുമതി നൽകിയിട്ടുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് മറുപടി പറയേണ്ടത്.
സിദ്ധാർഥന്റെ മരണത്തിന് ശേഷം റാഗിങ് ക്രൂരതകൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ഉന്നതവിദ്യാഭ്യാസ മന്ത്രി മറുപടി പറയേണ്ടതുണ്ട്. അടിയന്തര നടപടികൾക്ക് ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയ്യാറാകണം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറക്കം നടിച്ചിരുന്നാൽ ഇനിയും ആവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിന്റെ കലാലയങ്ങളും ഹോസ്റ്റൽ മുറികളും വീണ്ടും കുരുതിക്കളങ്ങളാകും. കുട്ടി സഖാക്കളുടെ ക്രൂരതയ്ക്ക് കുട പിടിച്ചുകൊടുക്കാനാണ് ഇനിയും തീരുമാനമെങ്കിൽ കേരളത്തിന്റെ പ്രതികരണങ്ങളിൽ ഒരു ദയയും സർക്കാർ പ്രതീക്ഷിക്കരുത്. റാഗിങ് ഒരു സാമൂഹിക വിപത്താണ്. ക്ഷമ പരീക്ഷിക്കാൻ സർക്കാർ നിൽക്കരുത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications