Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മണിക്കൂർ ജിമ്മിൽ, രണ്ടരക്കിലോ ചിക്കൻ, 50 കോഴിമുട്ടയുടെ വെള്ള! കോട്ടയത്തെ പീഡന കേസ് പ്രതിയുടെ മെനു

കോട്ടയം: കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ വച്ച യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച നാവിക സേന ഉദ്ദോയഗസ്ഥനും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ആയ മുരളി കുമാര്‍ ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്തസ്രാവം ഉണ്ടാവുകയായിരുന്നു. യുവതി ബോധരഹിതയാവുകയും ചെയ്തു.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും മുരളി കുമാര്‍ തന്നെ ആയിരുന്നു എന്നത് വേറെ കാര്യം.

യുവതിയുടെ പീഡനാരോപണം മുരളികുമാര്‍ നിഷേധിക്കുന്നുണ്ട്. പരസ്പര സമ്മതത്തോടെ ആയിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് ഇയാളുടെ വാദം. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല പലര്‍ക്കും ചര്‍ച്ച. അത് മുരളികുമാറിന്റെ ജീവിത ശൈലിയെ കുറിച്ചാണ്.

മുന്‍ മിസ്റ്റര്‍ ഇന്ത്യ

മുന്‍ മിസ്റ്റര്‍ ഇന്ത്യ

ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ കണിശതയുള്ള ആളാണ് മുരളി കുമാര്‍. അങ്ങനെ തന്നെയാണ് മിസ്റ്റര്‍ ഇന്ത്യ ആയതും. മിസ്റ്റര്‍ ഏഷ്യ ശരീര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടും ഉണ്ട് മുരളി കുമാര്‍.

ജിമ്മില്‍ ചെലവഴിക്കുന്നത്

ജിമ്മില്‍ ചെലവഴിക്കുന്നത്

ദിവസവും ആറ് മണിക്കൂര്‍ ആണത്രെ മുരളി കുമാര്‍ ജിമ്മില്‍ ചെലവഴിക്കുന്നത്. മിസ്റ്റര്‍ ഇന്ത്യ ആയ കാലത്തുള്ള കാര്യമല്ല പറയുന്നത്, ഇപ്പോഴത്തേയും അദ്ദേഹത്തിന്റെ വ്യായാമ രീതി അങ്ങനെ തന്നെ ആണത്രെ.

രണ്ടര കിലോ ചിക്കന്‍!

രണ്ടര കിലോ ചിക്കന്‍!

ഒരു ദിവസം രണ്ടര കിലോ കോഴിയിറച്ചിയാണ് ഇയാള്‍ കഴിക്കാറുള്ളത്. കൂടാതെ അമ്പത് കോഴി മുട്ടയുടെ വെള്ളയും. ഇതെല്ലാം തന്റെ ദിനചര്യയുടെ ഭാഗമാണെന്നാണ് മുരളികുമാര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

മുംബൈയില്‍ നിന്ന്

മുംബൈയില്‍ നിന്ന്

നാവിക സേന ഉദ്യോഗസ്ഥനാണ് മുരളി കുമാര്‍. കുടുംബവും ഒത്ത് മുംബൈയില്‍ ആയിരുന്നു താമസം. ഇതിനിടെയാണ് കോട്ടയം സ്വദേശിനിയായ യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. ആ പരിചയം ആണ് ഇപ്പോള്‍ ഇത്രയും പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്.

ഹോട്ടല്‍മുറിയില്‍

ഹോട്ടല്‍മുറിയില്‍

മുംബൈയില്‍ നിന്ന് കോട്ടയത്തെത്തിയ മുരളി കുമാര്‍ തന്നെ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നാണ് യുവതിയുടെ മൊഴി. ആറ് മാസത്തോളം പരിചയം ഉണ്ടായിരുന്നതിനാല്‍ മറ്റ് സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും അവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ബലാത്സംഗ ശ്രമം

ബലാത്സംഗ ശ്രമം

എന്നാല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് മുരളികുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. കടുത്ത രക്തസ്രാവം ഉണ്ടായതോടെ യുവതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് മുരളികുമാര്‍ തന്നെയാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചതും.

ബോധം വന്നപ്പോള്‍

ബോധം വന്നപ്പോള്‍

ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ ലഭിച്ചതോടെ യുവതിക്ക് ബോധം വന്നു. തുടര്‍ന്നാണ് പീഡന ശ്രമത്തെ കുറിച്ച് പറഞ്ഞത്. പിന്നീട് പോലീസ് എത്തി കേസ് എടുക്കുകയും ചെയ്തു.

പരസ്പര സമ്മതത്തോടെ

പരസ്പര സമ്മതത്തോടെ

എന്നാല്‍ ബലാത്സംഗ ശ്രമം എന്ന ആരോപണം മുരളി കുമാര്‍ നിഷേധിക്കുകയാണ്. പരസ്പര സമ്മതത്തോടെ ആയിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് ഇയാളുടെ വാദം. അതിനിടെ രക്തസ്രാവം ഉണ്ടാവുകയായിരുന്നു എന്നും മുരളികുമാര്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+