കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്താര്... വലതെന്ന് കണക്ക്

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

കോട്ടയം: കോട്ടയം ഒരു രാജ്യമായിരുന്നെങ്കില്‍ മാണി സാര്‍ അവിടത്തെ പ്രധാനമന്ത്രി ആയേനെ... ഇതാണ് കോട്ടയത്തെക്കുറിച്ചും അവിടത്തെ രാഷ്ട്രീയത്തെക്കുറിച്ചും ഒരു മാണി ഭക്തനായ കോട്ടയംകാരന്റെ കമന്റ്.

കോട്ടയത്തെ രാഷ്ട്രീയം ഒരു പക്ഷേ ചരിത്രത്തില്‍ രേഖപ്പെടുത്തുക കെഎം മാണിക്ക് മുമ്പ് എന്നോ ശേഷം എന്നോ ആയിരിക്കും രേഖപ്പെടുത്തുക. അത്രക്കുണ്ട് കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ വേരോട്ടം. ഇതുതന്നെയാണ് മണ്ഡലത്തിന്റെ യുഡിഎഫിന്റെ വിശ്വാസവും.

jos-k-mani

എല്‍ഡിഎഫിനെ സംബന്ധിച്ച് കോട്ടയം അത്ര എളുപ്പത്തില്‍ പിടിക്കാവുന്ന മണ്ഡലമല്ല. പണ്ട് 2004 ല്‍ കോണ്‍ഗ്രസ് വിരുദ്ധ തംരഗത്തില്‍ പക്ഷേ കോട്ടയവും ഇടതിനൊപ്പമായിരുന്നു എന്ന കാര്യം ഓര്‍മിക്കണം. അന്ന് സുരേഷ് കുറുപ്പായിരുന്നു സിപിഎമ്മിന് വേണ്ടി കോട്ടയം പിടിച്ചത്. മറുപക്ഷത്ത് കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയായിരുന്നു. മാണിസാറിന്റെ കേരള കോണ്‍ഗ്രസ് എം ആയിരുന്നില്ല.

ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭമണ്‍ലത്തില്‍ ഉള്ളത്. ഏറ്റുമാനൂര്‍, കടുത്തുരുത്തി, കോട്ടയം, പാല, പിറവം, പുതുപ്പള്ളി, വൈക്കം. ഇതില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാനായത്. ബാക്കി അഞ്ചിലും യുഡിഎഫ് ആണ് ജയിച്ചത്.

2011 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് യുഡിഎഫ് സ്വന്തമാക്കിയത് 62,439 വോട്ടുകളുടെ ഭൂരിപക്ഷം. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് എല്‍ഡിഎഫ് നേടിയത് 12,369 വോട്ടുകളുടെ ഭൂരിപക്ഷവും. കൂട്ടിക്കുറച്ച് കഴിഞ്ഞാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 50,070 വോട്ടുകള്‍.

കേരള കോണ്‍ഗ്രസ് അല്ല, കോണ്‍ഗ്രസ്കേരള കോണ്‍ഗ്രസ് അല്ല, കോണ്‍ഗ്രസ്

English summary
Kottayam; sure seat for UDF, but LDF expects change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X