ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹാനാപകടത്തിൽ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
കോട്ടയം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹാനാപകടത്തിൽ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. എം സി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാം നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസൻ - നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ ( 21 ) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. കുറുവിലങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമാഇ ബന്ധപ്പെട്ട് പോയി മടങ്ങിവരികയായിരുന്ന ജിജോമോൻ. എതിർ ദിശയിൽ നിന്ന് വന്ന വാൻ ആണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ജിജോമോനും സുഹൃത്തും റോഡിൽ തെറിച്ചുവീണു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിജോമോന്റെ സഹോദരിമാർ ദിയ, ജീന.












Click it and Unblock the Notifications