കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ പീഡനം; കുട്ടിയുടെ അച്ഛന്‍ വൈദികന്‍ തന്നെയെന്ന് ഡിഎന്‍എ ഫലം

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. ഫലം പുറത്തുവന്നു. ഡിഎന്‍എ പരിശോധനയില്‍ നവജാത ശിശുവിന്റെ പിതാവ് കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയാണെന്ന് തെളിഞ്ഞു. നേരത്തെ കുട്ടിയെ മാറ്റി കേസ് അട്ടിമറിക്കപ്പെടുന്നമെന്ന ഭയമുണ്ടായിരുന്നു.

തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പെണ്‍കുട്ടിയുടെയും ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെയും ഡിഎന്‍എ പരിശോധന നടന്നത്. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിനും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായാണ് വിവരം.

rape-007

ഇതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളുടെ കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ചു. സംഭവത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വിശദമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചയുടന്‍ കുട്ടിയെ വയനാട് വൈത്തിരിയിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവം പുറത്തായത്. കുട്ടിയെ മാറ്റാനും വൈദികനെ കേസില്‍ നിന്നും രക്ഷിക്കാനും കൂട്ടുനിന്നതിനാണ് വൈദികനും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തത്.

English summary
kottiyoor case; DNA Paternity Test result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X