കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ പീഡനക്കേസ്: പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്, പകുതിയായി കുറച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. കൊട്ടിയൂരില്‍ വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ കോടതി പകുതിയായി കുറച്ചിരിക്കുന്നത്. 20 വര്‍ഷം തടവും പത്ത് ലക്ഷം പിഴയുമാണ് നേരത്തെ കോടതി വിധിച്ചിരുന്നത്. ഇത് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചിരിക്കുന്നത്. ശിക്ഷാ വിധിക്ക് എതിരെ റോബിന്‍ വടക്കുംചേരി അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി വിധി.

പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നുപൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു

പോക്‌സോ, ബലാത്സംഗം, സ്ഥാപനത്തിന്റെ മേധാവി എന്ന അധികാരം ദുരുപയോഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിചാരണക്കോടതി റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ജസ്റ്റിസ് നാരായണ പിഷാരടി ഉള്‍പ്പെടെയുളള ബഞ്ച് വിശദമായ വാദം കേട്ടതിന് ശേഷമാണ് ശിക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ മേധാവി എന്ന അധികാരം ദുരുപയോഗം ചെയ്യല്‍ എന്ന കുറ്റം നീക്കം ചെയ്താണ് കോടതി ശിക്ഷ പകുതിയായി കുറച്ചത്. അതേസമയം ബലാത്സംഗം, പോക്‌സോ എന്നീ കുറ്റങ്ങള്‍ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു.

66

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനായി ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് ഇരയായ പെണ്‍കുട്ടിയും കോടതിയെ സമീപിച്ചിരുന്നു. വിവാഹം കഴിക്കുന്നതിന് വേണ്ടി റോബിന്‍ വടക്കുംചേരിക്ക് രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

Recommended Video

cmsvideo
കൊട്ടിയൂർ പീഡനം: പ്രതിയായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം | Oneindia Malayalam

2016ലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വികാരി ആയിരുന്നു റോബിന്‍ വടക്കുംചേരി. പെണ്‍കുട്ടി പള്ളിയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പള്ളി മേടയിലേക്ക് പെണ്‍കുട്ടിയെ റോബിന്‍ വടക്കുംചേരി വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നതാണ് കേസ്. ചൈല്‍ഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാട് വിടുന്നതിന് തൊട്ട് മുന്‍പായി റോബിന്‍ വടക്കുംചേരിയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ സമ്മത പ്രകാരം നടന്ന ലൈംഗിക ബന്ധമാണെന്നും അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നു എന്നും കേസിന്റെ വിചാരണ വേളയില്‍ ഇര മൊഴി മാറ്റിയിരുന്നു.

English summary
Kottiyoor Case: Kerala High Court reduced Father Robin vadakkumcheri's sentence to 10 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X