കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ പീഡനം: ഫാ. വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്, 3 ലക്ഷം പിഴ, 6 പേരെ വെറുതെ വിട്ടു!!

Google Oneindia Malayalam News

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പിഎന്‍ വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

1

അതേസമയം പിഴയില്‍ നിന്ന് ഒന്നരലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കള്ളസാക്ഷി പറഞ്ഞതിന് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറ്റിയോട് പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിട്ടയച്ച പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍ വെച്ചാണ് ഫാദര്‍ റോബിന്‍ പീഡിപ്പിച്ചത്. കൂത്തുപറമ്പ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പോലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ 2017 ഫെബ്രുവരിയിലാണ് ഫാദര്‍ റോബിനെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം പത്ത് പേരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചുവെന്ന കുറ്റം നേരിട്ട ആശുപത്രിയിലെ ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

പാകിസ്താനിലെ ഇന്ത്യന്‍ പ്രതിനിധിയെ ദില്ലിക്ക് വിളിപ്പിച്ചു.... സര്‍വകക്ഷി യോഗവുമായി സര്‍ക്കാര്‍പാകിസ്താനിലെ ഇന്ത്യന്‍ പ്രതിനിധിയെ ദില്ലിക്ക് വിളിപ്പിച്ചു.... സര്‍വകക്ഷി യോഗവുമായി സര്‍ക്കാര്‍

English summary
kottiyoor rape priest robin vadakkumchery gets 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X