പീഡനം മറച്ചു വയ്ക്കുന്നതിന് വൈദികന് സഹായം!! തങ്കമ്മ കീഴടങ്ങി!!ഇവളും ഒരു സ്ത്രീയോ??
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന് വടക്കാഞ്ചേരിയുടെ സഹായിയും അടുത്ത കൂട്ടാളിയുമാണ് തങ്കമ്മ.
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച സംഭവത്തിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനി കീഴടങ്ങി. ശനിയാഴ്ച രാവിലെ 6.20ന് പേരാവൂര്‍ സിഐ എന്‍. സുനില്‍ കുമാറിന് മുന്നിലാണ് തങ്കമ്മ കീഴടങ്ങിയത്. അഭിഭാഷകയ്ക്കൊപ്പം എത്തിയായിരുന്നു ഇവര്‍ കീഴടങ്ങിയത്.
അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നായിരുന്നു തങ്കമ്മ കീഴടങ്ങിയത്.കേസിലെ മറ്റ് പ്രതികളായ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാ. തോമസ് ജേക്കബ് തേരകം, സിസ്റ്റര്‍മാരായ ബെറ്റി ജോസഫ്, ഒഫീലിയ എന്നിവര്‍ വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു.

അടുത്ത കൂട്ടാളി
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന് വടക്കാഞ്ചേരിയുടെ സഹായിയും അടുത്ത കൂട്ടാളിയുമാണ് തങ്കമ്മ. പളളിയിലെ മാതൃവേദി ഭാരവാഹി കൂടിയാണ് തങ്കമ്മ.

കുറ്റം മറയ്ക്കുന്നതിന് സഹായിച്ചു
വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ പ്രസവിച്ച ഉട്ന് തന്നെ വൈത്തിരിയിലെ അനാഥാലയത്തിലെത്തിച്ചത് തങ്കമ്മയായിരുന്നു. കുറ്റം മറച്ചു വയ്ക്കുന്നതിന് റോബിന് വടക്കഞ്ചേരിയെ സഹായിച്ചതും തങ്കമ്മ തന്നെയായിരുന്നു.

രണ്ടാം പ്രതി
കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതിയാണ് തങ്കമ്മ. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 6.20 ഓടെ പേരാവൂര്സ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

ജാമ്യം അനുവദിച്ചു
കേസിലെ എല്ലാ പ്രതികളോടും അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തങ്കമ്മ അഭിഭാഷകയ്ക്കൊപ്പമെത്തി കീഴടങ്ങിയത്. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ഇനിയും പ്രതികള്‍
കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റ് പ്രതീകലായ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യകഷന് ഫാ. തോമസ് ജേക്കബ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്. അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു. പ്രതികളായ തങ്കമ്മയുടെ മകള്‍ സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവര്‍ കീഴടങ്ങിയിട്ടില്ല. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications