കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂർ പീഡനക്കേസിൽ വിചാരണ.. പ്രതികളെല്ലാം കോടതിയിലെത്തി.. പ്രമുഖ അഭിഭാഷകർ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വൈദികൻ പ്രതിയായ കേസ് | Oneindia Malayalam

തലശ്ശേരി: വൈദികര്‍ പ്രതികളാവുന്ന പീഡനക്കേസുകള്‍ അടുത്തിടെ വര്‍ധിച്ച് വരികയാണ്. ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച പീഡന ആരോപണവും കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ പീഡിപ്പിച്ച സംഭവവും കേരളത്തെ ഞെട്ടിച്ചതാണ്.

അതിന് മുന്‍പ് ഏറെ കോളിളക്കമുണ്ടാക്കിയതാണ് കൊട്ടിയൂര്‍ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചെന്നാണ് കേസ്.

സൂപ്പർസ്റ്റാറിന്റെ ബിഗ്ബജറ്റ് സിനിമയിൽ ദുരനുഭവം! നടിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നുസൂപ്പർസ്റ്റാറിന്റെ ബിഗ്ബജറ്റ് സിനിമയിൽ ദുരനുഭവം! നടിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

ദിലീപ് കുറ്റക്കാരനാകണമെന്ന് ആഗ്രഹിക്കുന്നില്ല! ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നുദിലീപ് കുറ്റക്കാരനാകണമെന്ന് ആഗ്രഹിക്കുന്നില്ല! ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു

വൈദികൻ പ്രതിയായ കേസ്

വൈദികൻ പ്രതിയായ കേസ്

കൊട്ടിയൂരിലെ പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് എത്തിയ പതിനാറുകാരിയായ പെണ്‍കുട്ടിയെ ഫാദര്‍ റോബിൻ വടക്കുംചേരി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി 7ന് പ്രസവിച്ചു. കേസില്‍ ഫെബ്രുവരി 26ന് ആണ് ഫാദര്‍ റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്.

മൂന്ന് പേരെ ഒഴിവാക്കി

മൂന്ന് പേരെ ഒഴിവാക്കി

റോബിന്‍ വടക്കുംചേരിക്ക് പുറമേ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍, വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിത് മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വെന്റിലെ അന്തേവാസികള്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരില്‍ ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ഹൈദരലി എന്നിവരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി.

പീഡനക്കേസില്‍ നിന്നും വൈദികനെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടത്തിയെന്നതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസ് നിലവിലുള്ളത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതാണ്.

പ്രമുഖ അഭിഭാഷകർ

പ്രമുഖ അഭിഭാഷകർ

വിചാരണയുടെ ആദ്യ ദിവസം ഫാദര്‍ റോബിന്‍ ഉള്‍പ്പെടെ കേസിലെ പത്ത് പ്രതികളും കോടതിയില്‍ ഹാജരായി. പ്രതികള്‍ക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖരായ അഭിഭാഷകരാണ് ഹാജരായത്. ഇരയായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ഇവര്‍ കേസില്‍ സാക്ഷി മൊഴി നല്‍കും.

English summary
New twist in Kottiyoor rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X