Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞത് സഭയുടെ മാനം രക്ഷിക്കാന്‍..!!കൊട്ടിയൂര്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ !

കൊട്ടിയൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം കേരളത്തിലുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ഫാദര്‍ റോഭിന്‍ വടക്കുഞ്ചേരിയെന്ന പ്രതി ഇത്തരത്തില്‍ പല പെണ്‍കുട്ടികളേയും ലൈംഗിക ചൂഷണം ചെയ്തതായി വാര്‍ത്തകള്‍ വന്നു.

Read Also: കബാലിയിലെ സൂപ്പര്‍ നായികയ്ക്ക് നേരെ നടന്നത്...!! അതും പട്ടാപ്പകല്‍ ഷൂട്ടിംഗ് സെറ്റില്‍..!!

Read Also: പൊക്കിള്‍ കാണിക്കാമോ..കൂടെക്കിടക്കാമോ..!! ഞരമ്പ് രോഗികള്‍ക്കുള്ള നടിയുടെ ചുട്ട മറുപടി ഇതാണ്..!!

കേസ് ഒതുക്കാന്‍ ഉന്നതതല നീക്കങ്ങള്‍ നടക്കുന്നതായും പെണ്‍കുട്ടിയുടെ കുടുംബത്തിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും വാര്‍ത്തകള്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണ് പീഡിപ്പിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. നടന്നതെന്തെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വെളിപ്പെടുത്തുന്നു.

സഭയുടെ മാനം രക്ഷിക്കാൻ

പെണ്‍കുട്ടി പ്രസവിച്ച ശേഷം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാണ് റോബിന്‍ വടക്കുഞ്ചേരി ആവശ്യപ്പെട്ടതെന്ന് അച്ഛന്‍ പറയുന്നു. ഒരു വിശ്വാസി എന്ന നിലയില്‍ പള്ളിക്ക് അപമാനം ഒഴിവാക്കാനാണ് താന്‍ കുഞ്ഞിന്റെ പിതൃത്വം ഏറ്റത്.

പോലീസ് എത്തിയതോടെ

എന്നാല്‍ പിന്നീട് പോലീസ് വന്ന് മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കും എന്നവര്‍ പറഞ്ഞു.

പ്രായശ്ചിത്തം ചെയ്യാമെന്ന്

അതോടെയാണ് ഫാദര്‍ റോബിന്റെ പേര് വെളിയില്‍ പറഞ്ഞത്. മുപ്പതിനായിരം രൂപ ആശുപത്രി ബില്‍ തന്ന് റോബിന്‍ ചെയ്ത കുറ്റത്തിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞു.

ആരോപണം കുടുംബം തളളി

ഇന്ത്യയില്‍ നിന്നും പുറത്ത് കടക്കാനായിരുന്നു റോബിന്‍ വടക്കുഞ്ചേരിയുടെ ശ്രമം. അതായിരുന്നു തന്റെ മകളോട് ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. പണം വാങ്ങി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം കുടുംബം തളളിക്കളഞ്ഞു.

പെരുമാറ്റത്തിൽ സംശയിച്ചില്ല

റോബിന്‍ വടക്കുഞ്ചേരിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. ഇത്തരത്തില്‍ പെരുമാറുന്ന ആളാണ് എന്ന് ഒരു മു്ന്നറിയിപ്പും ലഭിച്ചിട്ടില്ലായിരുന്നു.

നിർഭാഗ്യവശാൽ മകൾ ഇരയായി

പുരോഹിത ഗൃഹത്തില്‍ എപ്പോഴും സ്ത്രീകള്‍ ഉണ്ടാവും. വിദേശത്ത് ഫാദര്‍ റോബിന്‍ പഠിക്കാന്‍ അയച്ച പെണ്‍കുട്ടികള്‍ പപ്പാ എന്നായിരുന്നു വിളിക്കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ മകള്‍ അയാളുടെ ഇരയായി എന്നും അമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+