16 കാരിയുടെ പ്രസവം, വൈദികനു കൂട്ടുനിന്നവര്‍ കീഴടങ്ങി!! ഇവര്‍ ചെയ്തത്....
നാലു പേരാണ് പേരാവൂര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നില്‍ കീഴങ്ങിയത്
കണ്ണൂര്‍: 16 കാരിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ മറ്റു പ്രതികള്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. നാലു പേരാണ് പേരാവൂര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നില്‍ രാവിലെ ആറു മണിയോടെ കീഴടങ്ങിയത്.

ഫാദര്‍ തോമസ് ജോസഫ് തേരകമാണ് ആദ്യമായി കീഴടങ്ങാന്‍ എത്തിയത്. വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.

കേസിലെ കൂട്ടുപ്രതികളായ സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ തോമസ് എന്നിവരാണ് ഫാദര്‍ തേരകത്തിനു പിന്നാലെ പോലീസിനു മുന്നില്‍ കീഴടങ്ങിയത്.

ചൊവ്വാഴ്ച നാലു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അഞ്ചു ദിവസത്തിനകം പോലീസില്‍ കീഴടങ്ങണമെന്ന് ഇവരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഇവര്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ചേര്‍ക്കുമ്പോള്‍ പ്രായം തിരുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് തേരകത്തിനും മറ്റുള്ളവര്‍ ക്കുമെതിരേയുള്ള കുറ്റം. 16 കാരിയായ പെണ്‍കുട്ടിയുടെ പ്രായം 18 എന്ന് തിരുത്തുകയായിരുന്നു. ഫാദര്‍ തേരകമാണ് ഇതു ചെയ്തത്.

ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ സൂപ്രണ്ട് കൂടിയായ ഒഫീലിയ കേസിലെ എട്ടാം പ്രതിയാണ്. നവജാത ശിശുവിനെ ലഭിച്ചപ്പോള്‍ ഇക്കാര്യം പോലീസിനെ അറിയിക്കാതെ ഒളിച്ചുവച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സിസ്റ്റര്‍ ബെറ്റി ജോസും ഇതേ ദത്തെടുക്കല്‍ കേന്ദ്രത്തിലായിരുന്നു. ഇവിടുത്തെ സഹായിയാണ് കീഴടങ്ങിയ തങ്കമ്മ തോമസ്.












Click it and Unblock the Notifications