കൊട്ടിയൂര്‍ പീഡനം; റോബിന്റെ ഡിഎന്‍എ ഫലം നിര്‍ണായകമാകും, കുഞ്ഞിനെ മാറ്റുമെന്നും സംശയം
പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സ്വന്തം പിതാവിനെ പത്ത് ലക്ഷം രൂപയ്ക്ക് സമ്മതിക്കാന്‍ ചര്‍ച്ചയ്ക്ക് പോയവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഒന്നാം പ്രതി ഫാ. റോണിന്റെ ഡിഎന്‍എ ഫലം അന്വേഷണത്തില്‍ നിര്‍ണായകമാകും. പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും ചോദ്യംചെയ്യലില്‍ പുറത്തുവന്നതോടെ വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തനുള്ള നീക്കത്തിലാണ് പോലീസ്.
അതേസമയം കുട്ടിയെ മാറ്റാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയുടെ രക്തവും പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സ്വന്തം പിതാവിനെ പത്ത് ലക്ഷം രൂപയ്ക്ക് സമ്മതിക്കാന്‍ ചര്‍ച്ചയ്ക്ക് പോയവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

റോബിന്‍ വടക്കാഞ്ചേരി
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയ കേസില്‍ നാല് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കാഞ്ചേരിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അന്വേഷണം
രണ്ടു മുതല്‍ പത്തുവരെയുള്ള പ്രതികള്‍ കേസിന്റെ നിര്‍ണായകഘട്ടത്തില്‍ വൈദികനെ എങ്ങനെ സഹായിച്ചെന്നും ആരെയൊക്കെയാണ് ഫാ.റോബിന്‍ നേരിട്ട് വിളിച്ച് നിര്‍ദേശം നല്‍കിയതെന്നും പോലീസ് ചോദിച്ചറിഞ്ഞു.

കാത്തിരിപ്പ്
ഗൂഢാലോചന വെളിപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകളും വൈദികനെതിരെ ചുമത്തും. പെണ്‍കുട്ടി പ്രസവിച്ച തൊക്കിലാങ്ങാടി ആശുപത്രിയില്‍വച്ചോ പിന്നീടോ കുഞ്ഞിനെ മാറ്റിയിരിക്കാനുള്ള സംശയം ബലപ്പെട്ടതോടെ വൈദികന്റെ ഡിഎന്‍എ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

കോടതിയില്‍ ഹാജരാക്കും
ചോദ്യം ചെയ്യലില്‍ മറ്റുകേസുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈദികനെ കോടതിയില്‍ തിരികെ ഹാജരാക്കും.












Click it and Unblock the Notifications