റോബിന്‍ വടക്കുംഞ്ചേരിയുടെ മൊബൈലും ലാപ്‌ടോപ്പും കണ്ടെത്തി; കൂട്ടുപ്രതികളെ കുറിച്ച് സൂചന...
റോബിന്റെ വിസയും പാസ്‌പോര്‍ട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഇടന്‍ തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി റോബിന്‍ വടക്കുംഞ്ചേരിയുടെ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും പോലീസ് കണ്ടെത്തി. റോബിന്‍ കൂട്ടിപ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഇതില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രോയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച ശേഷം റോബിന്‍ മറ്റ് ചിലരെ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫാ. തോമസ് തേരകത്തെയും ബെറ്റിയെയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ റോബിന്‍ വടക്കുംഞ്ചേരിയുടെ ഫോണില്‍ നിന്നും ലഭിച്ചുവെന്നാണ് സൂചന.

കുഞ്ഞിനെ ഒളിപ്പിക്കുന്നതിനായാണ് ഉഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയതെന്നായിരുന്നു പോലീസിന്റെ നിഗമനം. റോബിന്റെ വിസയും പാസ്‌പോര്‍ട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഇടന്‍ തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ റോബിന്‍ വടക്കുംഞ്ചേരി ഒഴികെയുള്ള ഒന്‍പത് പ്രതികളും ഒളിവിലാണ്.












Click it and Unblock the Notifications