വൈശാഖോത്സവം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊട്ടിയൂർ പെരുമാളിന് ഇളനീരഭിഷേകം
കണ്ണൂർ: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൊട്ടിയുർ പെരുമാളിന് ഇളനീർ അഭിഷേകം . ഭക്തർ തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീരുകൾ സ്വയംഭൂവിൽ അഭിഷേകം ചെയ്തു. ചൊവ്വഴ്ച രാത്രി സമർപ്പിച്ച ഇളനീരുകൾ കാര്യത്ത് കൈക്കോളന്മാർ ചെത്തി ഒരുക്കി. ബുധനാഴ്ച രാത്രിയാണ് ഇളനീരാട്ടം ആരംഭിച്ചത്.
അഭിഷേകം ഇന്ന് പുലർച്ച വരെ നീണ്ടു. ഇന്നലെ ഉച്ചയ്ക്ക് പന്തീരടി കാപ്രം നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ അഗ്നി നിവേദിച്ചുള്ള അഷ്ടമി പൂജയും നടന്നു. ഈ സമയത്ത് തിരുവഞ്ചിറയിലും മണിത്തറയിലും ആർക്കും പ്രവേശനം ഇല്ലായിരുന്നു. ആരാധനക്ക് തെയ്യൻ പാടിയുടെ വീണ വായനയും ഉണ്ടായിരുന്നു. രാത്രി മുത്തപ്പൻ ദൈവം വരവ് എന്ന ചടങ്ങും നടന്നു.

കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തിയപ്പോൾ പാലക്കീഴിൽ നിന്നു ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കയ്യാലയിൽ കയറി തീണ്ടൽ നടത്തി. കൊട്ടേരിക്കാവിലെ ദൈവം മണിത്തറയുടെ കിഴക്ക് തിരുവഞ്ചിറയിലെത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നൽകിയശേഷമാണ് ഇളനീരാട്ടം ആരംഭിച്ചത്. ദൈവം വരവിന് ശേഷം പാലക്കും നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. പാലക്കും നമ്പൂതിരി മൂന്ന് ഇളനീരുകൾ ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപ്പിച്ചു.
ഈ തീർത്ഥം ഉഷകാമ്പ്രം നമ്പൂതിരി സ്വയംഭൂവിൽ അഭിഷേകം ചെയ്തു.തുടർന്ന് ബ്രാഹ്മണർ ഇളനീരുകൾ കൊത്തി വെളളിക്കുടങ്ങളിലാക്കുകയും പിന്നീട് സ്വർണക്കുടത്തിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു.അഭിഷേക സമയം സവിശേഷമായ വാദ്യമേളങ്ങളുമുണ്ടായിരുന്നു.അഭിഷേകം കഴിഞ്ഞ ഇളനീരുകൾ അപ്പപ്പോൾ തന്നെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞു. അഭിഷേകം ചെയ്ത ഇളനീർ ഭക്തർക്ക് പ്രസാദമായി നൽകി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications