കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈശാഖോത്സവം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊട്ടിയൂർ പെരുമാളിന് ഇളനീരഭിഷേകം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൊട്ടിയുർ പെരുമാളിന് ഇളനീർ അഭിഷേകം . ഭക്തർ തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീരുകൾ സ്വയംഭൂവിൽ അഭിഷേകം ചെയ്തു. ചൊവ്വഴ്ച രാത്രി സമർപ്പിച്ച ഇളനീരുകൾ കാര്യത്ത് കൈക്കോളന്മാർ ചെത്തി ഒരുക്കി. ബുധനാഴ്ച രാത്രിയാണ് ഇളനീരാട്ടം ആരംഭിച്ചത്.

അഭിഷേകം ഇന്ന് പുലർച്ച വരെ നീണ്ടു. ഇന്നലെ ഉച്ചയ്ക്ക് പന്തീരടി കാപ്രം നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ അഗ്‌നി നിവേദിച്ചുള്ള അഷ്ടമി പൂജയും നടന്നു. ഈ സമയത്ത് തിരുവഞ്ചിറയിലും മണിത്തറയിലും ആർക്കും പ്രവേശനം ഇല്ലായിരുന്നു. ആരാധനക്ക് തെയ്യൻ പാടിയുടെ വീണ വായനയും ഉണ്ടായിരുന്നു. രാത്രി മുത്തപ്പൻ ദൈവം വരവ് എന്ന ചടങ്ങും നടന്നു.

kottiyoor

കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തിയപ്പോൾ പാലക്കീഴിൽ നിന്നു ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കയ്യാലയിൽ കയറി തീണ്ടൽ നടത്തി. കൊട്ടേരിക്കാവിലെ ദൈവം മണിത്തറയുടെ കിഴക്ക് തിരുവഞ്ചിറയിലെത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നൽകിയശേഷമാണ് ഇളനീരാട്ടം ആരംഭിച്ചത്. ദൈവം വരവിന് ശേഷം പാലക്കും നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. പാലക്കും നമ്പൂതിരി മൂന്ന് ഇളനീരുകൾ ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപ്പിച്ചു.

ഈ തീർത്ഥം ഉഷകാമ്പ്രം നമ്പൂതിരി സ്വയംഭൂവിൽ അഭിഷേകം ചെയ്തു.തുടർന്ന് ബ്രാഹ്മണർ ഇളനീരുകൾ കൊത്തി വെളളിക്കുടങ്ങളിലാക്കുകയും പിന്നീട് സ്വർണക്കുടത്തിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു.അഭിഷേക സമയം സവിശേഷമായ വാദ്യമേളങ്ങളുമുണ്ടായിരുന്നു.അഭിഷേകം കഴിഞ്ഞ ഇളനീരുകൾ അപ്പപ്പോൾ തന്നെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞു. അഭിഷേകം ചെയ്ത ഇളനീർ ഭക്തർക്ക് പ്രസാദമായി നൽകി.

English summary
Kottiyoor Ulsavam or Kottiyoor Vysakha Mahotsavam ilaneer abhishekam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X