Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളേ മാപ്പ്!കൊട്ടിയൂര്‍ പീഡനത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരി രൂപത!കൂട്ടുനിന്ന കന്യാസ്ത്രീകളും കുടുങ്ങും

ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് രൂപത. ഇരയാക്കപ്പെട്ടനവരുടെ കണ്ണീരില്‍ പങ്ക് ചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. പുതിയ വികാരിയെ നിയമിച്ചു കൊണ്ട് കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്.

അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊള്ളാനാകില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ വൈദികന് കൂട്ടു നിന്നവര്‍ക്കെതിരെയും കേസെടുക്കും. ആശുപത്രി അധികൃതര്‍ക്കെതിരെയും അനാഥാലയത്തിനെതിരെയും കേസെടുക്കാനാണ് സാധ്യത. രണ്ട് കന്യാസ്ത്രീകളടക്കം മൂന്ന് സ്ത്രീകള്‍ കേസില്‍ പ്രതികളാകും.ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും.

 മകളെ മാപ്പ്

മകളെ മാപ്പ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും കുറ്റം പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത് രൂപത രംഗത്തെത്തിയത്.

 ഉള്‍ക്കൊള്ളാനാകില്ല

ഉള്‍ക്കൊള്ളാനാകില്ല

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല

ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല

ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും അവളുടെ നല്ലവരായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം കത്തില്‍ വ്യക്തമാക്കുന്നു. ഇരയാക്കപ്പെട്ടവര്‍ക്കായി പ്രാര്‍ഥനകള്‍ മാത്രമേയുള്ളൂവെന്നും കത്തില്‍ പറയുന്നു.

നികത്താന്‍ പറ്റാത്ത നഷ്ടം

നികത്താന്‍ പറ്റാത്ത നഷ്ടം

പെണ്‍കുട്ടിയോടും കുടും ബത്തോടും മാപ്പ് പറയുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എന്നിട്ടും വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്ന കുടുംബത്തെ അഭിനന്ദിക്കുകയാണെന്നും കത്തില്‍ പറയുന്നു. പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ശക്തി ഉണ്ടാകട്ടെ എന്നും കത്തില്‍ പറയുന്നു.

 അറസ്റ്റ് ഉടന്‍

അറസ്റ്റ് ഉടന്‍

അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി അധികൃതര്‍ക്കും കുഞ്ഞിനെ ഒളിപ്പിച്ച അനാഥാലയത്തിനുമെതിരെയാണ് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് കന്യാസ്ത്രീകളടക്കം മൂന്ന് സ്ത്രീകളെ അറസറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരും കേസില്‍ പ്രതികളാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

 അനാഥാലയത്തിനെതിരെയും കേസ്

അനാഥാലയത്തിനെതിരെയും കേസ്

പെണ്‍കുട്ടി പ്രസവിച്ച സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അനാഥാലയത്തിനെതിരെയുമാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവ വിവരവും മറച്ചു വച്ചതിനാണ് ആശുപത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

 പോലീസ് റിപ്പോര്‍ട്ട്

പോലീസ് റിപ്പോര്‍ട്ട്

സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെയും നടപടി ഉണ്ടാകും. ശശിക്ഷേമ സമിതിക്ക് പിഴവ് സംഭവിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശുക്ഷേമ സമിതിക്ക് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് ഡയറക്ട്‌റോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+