കൊട്ടിയൂര്‍ വൈശാഖോത്സവം: ഭക്തിസാന്ദ്രമായി തിരുവേണം ആരാധന, ഇളനീര്‍വെപ്പ് ഇന്ന്
പേരാവൂര്‍: കോട്ടയം കോവിലകത്ത് നിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും വാവലി പുഴക്കരിയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയില്‍ എത്തിച്ച് തിരിവോണം ആരാധനക്ക് ഭക്തിസാന്ദ്രമായ തുടക്കം.
വേക്കളം കാരോത്തുനിന്നും സ്ഥാനികന് മൂന്ന് വീതം മുളംകുറ്റികളില്‍ പാരമൃത് നിറച്ച് അവയുടെ വായ വാട്ടിയ ഇലകൊണ്ട് മൂടിക്കെട്ടി കവൂള്‍ നാരുകൊണ്ട് ബന്ധിച്ച് തലയിലേറ്റി കാല്‍നടയായി കൊട്ടിയൂരിലെത്തിയ പാലമൃതാണ് അരാധനക്ക് ഉപയോഗിച്ചത്.

ഉഷപൂജക്ക് ശേഷമാണ് ആരാധനപൂജ നടക്കുന്നത്, തുടര്‍ന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയച്ച് ശീവേലിക്ക് വിളിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി. തിരുവോണം ആരാധാന ദിവസം മുതല്‍ ശീവേലിക്ക് വിശേഷവാദ്യങ്ങള്‍ ആരംഭിച്ചു. ആനകള്‍ക്ക് സ്വര്‍ണ്ണവും(ശ്രീപാര്‍വ്വതി) വെള്ളിയും (ശ്രീപരമേശ്വരന്) കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടങ്ങളും മറ്റ് അലങ്കാരങ്ങളും ഉണ്ടാവും.
വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ രണ്ടാമത്തേതായ ഇളനീര്‍വെപ്പ് ആണ് ഇന്ന് നടക്കുക. ആദ്യ ആരാധനായ തിരുവോണം ആരാധനയാണ് ഇന്നലെ കഴിഞ്ഞത്. ആരാധനാ ദിവസങ്ങളില്‍ സ്വര്‍ണ്ണകുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങള്‍ മാത്രം അടങ്ങിയ ഭണ്ഡാരങ്ങള്‍ ശീവേലിക്ക് അകമ്പടിയായി ആരംഭിക്കുന്നു.
തിരുവോണം ആരാധന ദിവസമായ ഇന്നലെ മുതല്‍ പാഞ്ചവാദ്യങ്ങളോട് കുടിയ പൊന്നിന് ശീവേലി നടന്നു. പഞ്ചഗവ്യവും കോവിലകത്ത് നിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യലും ഇന്നലെ നടന്നു. മത്തവിലാസം കുത്ത് പൂര്‍ണ്ണരൂപത്തില്‍ ആരംഭിച്ചതും ഇന്നലെ മുതലാണ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications