കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ വൈശാഖോത്സവം: ഭക്തിസാന്ദ്രമായി തിരുവേണം ആരാധന, ഇളനീര്‍വെപ്പ് ഇന്ന്

  • By DESK
Google Oneindia Malayalam News

പേരാവൂര്‍: കോട്ടയം കോവിലകത്ത്‌ നിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും വാവലി പുഴക്കരിയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാന്റെ സന്നിധിയില്‍ എത്തിച്ച് തിരിവോണം ആരാധനക്ക് ഭക്തിസാന്ദ്രമായ തുടക്കം.

വേക്കളം കാരോത്തുനിന്നും സ്ഥാനികന്‍ മൂന്ന് വീതം മുളംകുറ്റികളില്‍ പാരമൃത് നിറച്ച് അവയുടെ വായ വാട്ടിയ ഇലകൊണ്ട് മൂടിക്കെട്ടി കവൂള്‍ നാരുകൊണ്ട് ബന്ധിച്ച് തലയിലേറ്റി കാല്‍നടയായി കൊട്ടിയൂരിലെത്തിയ പാലമൃതാണ് അരാധനക്ക് ഉപയോഗിച്ചത്.

kottiyoor1

ഉഷപൂജക്ക് ശേഷമാണ് ആരാധനപൂജ നടക്കുന്നത്, തുടര്‍ന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയച്ച് ശീവേലിക്ക് വിളിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി. തിരുവോണം ആരാധാന ദിവസം മുതല്‍ ശീവേലിക്ക് വിശേഷവാദ്യങ്ങള്‍ ആരംഭിച്ചു. ആനകള്‍ക്ക് സ്വര്‍ണ്ണവും(ശ്രീപാര്‍വ്വതി) വെള്ളിയും (ശ്രീപരമേശ്വരന്‍) കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടങ്ങളും മറ്റ് അലങ്കാരങ്ങളും ഉണ്ടാവും.

വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ രണ്ടാമത്തേതായ ഇളനീര്‍വെപ്പ് ആണ് ഇന്ന് നടക്കുക. ആദ്യ ആരാധനായ തിരുവോണം ആരാധനയാണ് ഇന്നലെ കഴിഞ്ഞത്. ആരാധനാ ദിവസങ്ങളില്‍ സ്വര്‍ണ്ണകുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങള്‍ മാത്രം അടങ്ങിയ ഭണ്ഡാരങ്ങള്‍ ശീവേലിക്ക് അകമ്പടിയായി ആരംഭിക്കുന്നു.

തിരുവോണം ആരാധന ദിവസമായ ഇന്നലെ മുതല്‍ പാഞ്ചവാദ്യങ്ങളോട് കുടിയ പൊന്നിന്‍ ശീവേലി നടന്നു. പഞ്ചഗവ്യവും കോവിലകത്ത് നിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യലും ഇന്നലെ നടന്നു. മത്തവിലാസം കുത്ത് പൂര്‍ണ്ണരൂപത്തില്‍ ആരംഭിച്ചതും ഇന്നലെ മുതലാണ്.

English summary
kottiyur vaishakhotsavam thiruvoanm aradhana completed ilaneer vepp function today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X