9775 രൂപ നൽകാതെ ഇൻഷൂറൻസ് കമ്പനി ; തുകയും 9 ശതമാനം പലിശയും പത്തായിരം രൂപയും നൽകണമെന്ന് ഉത്തരവ്
കോട്ടയം: ഇൻഷൂറൻസ് പോളിസി ഉപയോക്താവ് അടയ്ക്കാനുള്ള ബാലൻസ് ഇൻഷൂറൻസ് പ്രീമിയം തുക ചികിത്സാ ചെലവിനെക്കാൾ കൂടുതലായതിനാൽ ഇൻഷൂറൻസ് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അധികാരമില്ലെന്ന് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂളഴൂർ സ്വദേശി നിഥീഷ് തോമസ് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷൂറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
2002 മാർച്ചിൽ 7881 രൂപ അടവ് വരുന്ന ആറ് തവണ വ്യവസ്ഥയിൽ 47, 286 പ്രീമിയം വരുന്ന അഞ്ച് ലക്ഷം രൂപയുടെ പോളിസി നിഥീഷ് എടുത്തു. ആദ്യ രണ്ട് തവണ പ്രീമിയം അടച്ചതിന് ശേഷം 2022 നവംബറിൽ മകളുടെ ചികിത്സാർത്ഥം 9775 രൂപയുടെ ആനുകൂല്യം ലഭിക്കാൻ കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിച്ചില്ല. ഇതിന് പിന്നാലെ നിഥീഷ് ഉപഭോക്തൃ തർക്കാര പരിഹാര കമ്മീഷനെ സമീപിച്ചു.

അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രലോഭനകരമായ പരസ്യങ്ങളും പോളിസി ഡോക്യുമെന്റേഷനിലൂടെ വാഗ്ദാനങ്ങൾ നൽകിയും ഉപയോക്താവിനെ ആകർഷിച്ച് കബളിപ്പിക്കുന്നത് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കനമ്പനിയുടെ സേവന ന്യൂനതയും ആരോഗ്യ ഇൻഷൂറൻസിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധവും ആണ് എന്നാണ് കമ്മീഷൻ കണ്ടെത്തിയത്.
പോളിസി തവണ വ്യവസ്ഥകളോടെ വാഗ്ദാനം ചെയ്യുമ്പോൾ ഇൻഷൂറൻസ് പോളിസി കാലയളവിൽ പോളിസി ആനുകൂല്യം ലഭിക്കാൻ അർഹത ഉണ്ടെന്നും തവണ വ്യവസ്ഥ കാലയളവിൽ ആനുകൂല്യവും ലഭിക്കുന്നതിന് മുഴുവൻ പ്രീമിയം തുകയും മൂൻകൂറായി അടയ്ക്കാൻ നിർബന്ധിക്കുന്നത് ആരോഗ്യ ഇൻഷൂൃറൻസ് പോളിസിയുടെ പ്രാഥമിക ലക്ഷ്യത്തിന് വിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഉയർന്ന കവറേജുള്ള പോളിസികളിൽ പ്രീമിയം ഒന്നിച്ച് മുൻകൂറായി അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി പോളിസി ഉടമയ്ക്ക് ആശ്വാസമേകുന്നതാണ് തവണകളായി പ്രീമിയം അടയ്ക്കാനുള്ള അനുവാദം എന്ന് പറഞ്ഞു.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കരാർ വ്യവസ്ഥകളിലെ ന്യായം ഒരു അടിസ്ഥാനവശമാണെന്നും ഏകപക്ഷീയമായ വ്യവസ്ഥ പ്രതക്യേകിച്ച് ഇൻഷൂറൻസ് പോളിസികളിൽ പോളിസി ഉടമയുടെ അവകാശങ്ങളിലും ബാധ്യതകളിലും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമായി കണക്കാക്കാവുന്നതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
പരാതിക്കാരനായ നിഥീഷിന് ആശുപത്രിയിൽ ചെലവായ 97775 രൂപ 2022 നവംബർ മുതൽ ഒൻപത് ശതമാനം പലിശയോടെ നൽകാനും മാനസിക വ്യഥ കണക്കിലെടുത്ത് 10000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ പ്രസിന്റ് വി എസ് മനുലാൽ, അംഗങ്ങൾ ആയ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications