കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ തിളങ്ങാതെ പോയ ജോസ് കെ മാണി; രണ്ടാമൂഴം രാജ്യസഭയില്‍

Google Oneindia Malayalam News

കോട്ടയം: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ കോട്ടയത്ത് രണ്ടമതൊര് അംഗത്തിന് ജോസ് കെ മാണി ഉണ്ടാവില്ല. മുന്നണിയിലേക്ക് മടങ്ങിയെത്തിയ കേരള കോണ്‍ഗ്രസ്സിന് യുഡിഎഫ് നല്‍കിയ രാജ്യ സഭാ സീറ്റില്‍ കെഎം മാണി മകന്‍ ജോസ് കെ മാണിക്ക് നല്‍കുകായിരുന്നു. ലോക്‌സഭായുടെ കാലാവധി തീരാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാല്‍ രണ്ട് സഭകളിലേയും അഗത്വം ജോസ് കെ മാണി തുടരുകയാണ്.

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2014 ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും 120599 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണി കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

jose-k-mani

പതിനാലാമത് ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മത്രം ശേഷിക്കുമ്പോള്‍ 77% ഹാജരാണ് ജോസ്‌കെ മാണിക്ക് സഭയില്‍ ഉള്ളത്. 109 ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം. 372 ചോദ്യങ്ങളാണ് ഇക്കാലയളവില്‍ സഭയില്‍ ഉന്നയിച്ചത്. ഒരു വ്യക്തിഗത ബില്ലും ജോസ് കെ മാണി അവതരിപ്പിച്ചിട്ടല്ല.

201415 മുതല്‍ ഇതുവരെ 12.45 കോടി രൂപയാണ് എംപി ഫണ്ടില്‍നിന്ന് ഇതുവരെ ചിലവഴിച്ചത്. അനുവദിക്കപ്പെട്ട ഫണ്ടിന്റെ 82.97 ശതമാനം മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍ ചിലവഴിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ജോസ് കെ മാണിയുടെ പെര്‍ഫോമന്‍സ് അത്ര മികച്ച് നില്‍ക്കുന്നില്ല. അനുവദിക്കപ്പെട്ട തുകയില്‍ 4.62 കോടി ഇപ്പോഴും ചിലവഴിക്കപ്പെടാതെ കിടക്കുന്നു.

English summary
kottyam mp jose k mani perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X