വിവാഹം സ്വകാര്യതയാണ്, സമൂഹമാധ്യമത്തിൽ അപഹസിച്ചത് ശരിയായില്ല; കൊടിക്കുന്നിലിനോട് കോവൂർ കുഞ്ഞുമോൻ
വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത് ശരിയല്ല
കുന്നത്തൂർ മണ്ഡലം പിടിച്ചെടുത്ത് കുഞ്ഞുമോന് വിവാഹം കഴിക്കാൻ അവസരം ഒരുക്കി കൊടുക്കണമെന്ന കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന വിവാദത്തിൽ. എംപിക്കെതിരെ കുന്നത്തൂർ എംഎൽഎ കൂടിയായ കോവൂർ കുഞ്ഞുമോൻ തന്നെ രംഗത്തെത്തി. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണെന്നും അതിനെ സമൂഹമാധ്യമങ്ങളിലൂടെ അപഹസിച്ചത് ശരിയായില്ലെന്നും കൊടിക്കുന്നിലിനോട് കുഞ്ഞുമോൻ പറഞ്ഞു.

"കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോശമായി പോയി. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത് ശരിയല്ല. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണ്. അതിനെ സമൂഹമധ്യത്തില്‍ അപഹസിച്ചത് ശരിയായില്ല." കുഞ്ഞുമോൻ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്രയും നാള്‍ വിവാഹം വേണ്ടെന്ന് വച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വിവാഹം കഴിക്കുന്നത് സജീവ പരിഗണനയിലുണ്ടെന്നും വിവാഹം കഴിക്കാതിരുന്നതിന്റെ പേരില്‍ നഷ്ടബോധമൊന്നുമില്ലെന്നും കുഞ്ഞുമോൻ വ്യക്തമാക്കി. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും കൂടുതല്‍ സമയം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രധാനം തെരഞ്ഞെടുപ്പാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.
ശാസ്താംകോട്ട കായല്‍ തന്റെ കാമുകിയാണെന്നും അതിനെ സുന്ദരിയായി സംരക്ഷിച്ച ശേഷമേ വിവാഹം കഴിക്കൂയെന്നും കുഞ്ഞുമോന്‍ 2016ൽ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സുരേഷിന്റെ പോസ്റ്റ്. ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ച ശേഷമേ വിവാഹം കഴിക്കൂയെന്ന് പറയുന്ന കുഞ്ഞുമോനെ തോല്‍പ്പിച്ച് കായല്‍ യുഡിഎഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കുന്നതോടെ കുഞ്ഞുമോന് വിവാഹം കഴിക്കാമെന്നും കൊടിക്കുന്നില്‍ സുരേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോൻ. എം.പി ഫണ്ട് അടക്കം പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണ് എം.എൽ.എ. അവിടുത്തെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെടേണ്ട മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് എം.പി എന്ന നിലയിൽ ഞാൻ അനുമതി വാങ്ങി കൊടുക്കുകയും, മേൽപ്പാലം നിർമിക്കാനായി എം.പി ഫണ്ടിൽ നിന്നും തുക മാറ്റിവെക്കുകയും ചെയ്തു. എന്നാൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് എം.എൽ.എ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യിൽ നിന്നും കുന്നത്തൂർ തിരിച്ചു പിടിച്ച്, ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച് കുന്നത്തൂരിൽ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാൻ യുഡിഎഫ് അവസരമുണ്ടാക്കുന്നതാണെന്ന് കൊടിക്കുന്നിൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications