• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാറുമായി റോഡിൽ മരണപ്പാച്ചിൽ.. കവടിയാർ അപകടത്തിന് പിന്നിൽ മത്സരയോട്ടം.. സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: റോഡില്‍ വാഹനങ്ങളുടെ മത്സരയോട്ടം മൂലം എത്രയോ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും യുവാക്കളാണ് പ്രായത്തിന്റെ ചോരത്തിളപ്പ് മൂലം സാഹസങ്ങള്‍ക്ക് മുതിരുക. പലപ്പോഴും അത് വലിയ അപകടങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്യാറുണ്ട്. തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ നടന്ന വാഹനാപകടം ഒരുദാഹരണം മാത്രമാണ്. കാറുകളുടെ മത്സരയോട്ടമാണ് അപകടത്തിനും ഒരാളുടെ ജീവന്‍ പോകുന്നതിനും കാരണമായത് എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്

ദിലീപ് മൂന്നാമതും പോലീസ് ക്ലബ്ബിലെത്തി.. അടുത്തത് കാവ്യയോ നാദിർഷയോ? കുറ്റപത്രത്തിൽ ആരൊക്കെ പെടും?

മത്സരയോട്ടം പതിവ്

മത്സരയോട്ടം പതിവ്

കവടിയാര്‍ ഭാഗത്ത് നേരത്തെ വാഹനങ്ങളുടെ മത്സരയോട്ടവും അപകടങ്ങളും പതിവ് കാഴ്ചയായിരുന്നു. ഇത് പെരുകിയപ്പോള്‍ സ്ഥലത്തെ ജനങ്ങളും ഡിവൈഎഫ്‌ഐ പോലുള്ള യുവജനസംഘടനകളും ഇടപെട്ടാണ് ബൈക്ക് റേസിംഗ് പോലുള്ള സാഹസങ്ങള്‍ അവസാനിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും മത്സരയോട്ടം ഒരാളുടെ ജീവനെടുത്തിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

കാറുകള്‍ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമായത് എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍. മാതൃഭൂമിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വെള്ളയമ്പലത്തിന് സമീപം രണ്ട് കാറുകള്‍ ചേര്‍ന്ന് മറ്റൊരു വാഹനത്തെ ഇടത് വശത്ത് കൂടെ ഓവര്‍ടേക്ക് ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം.

മത്സരയോട്ടം തന്നെ

മത്സരയോട്ടം തന്നെ

വഴുതക്കാട് നിന്നും ഈ കാറുകള്‍ കവടിയാറുള്ള രാജ്ഭവന് മുന്നിലെത്താന്‍ നിമിഷങ്ങള്‍ മാത്രമാണ് എടുത്തത്. കാറുകള്‍ അമിത വേഗത്തിലായിരുന്നുവെന്നും മത്സരയോട്ടം നടത്തുകയായിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അപകടത്തില്‍ പെട്ട സ്‌കോഡ കാറിനൊപ്പമുണ്ടായിരുന്നത് സ്വിഫ്റ്റ് ഡിസയര്‍ കാറാണെന്ന് ദൃശ്യത്തില്‍ കാണാം.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

എന്നാല്‍ ഒപ്പമുണ്ടായിരുന്ന കാറിനെക്കുറിച്ച് വിവരമില്ല എന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല മത്സരയോട്ടം നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. മത്സരയോട്ടം നടത്തുന്ന വാഹനങ്ങള്‍ക്ക് നിമിഷങ്ങള്‍ക്ക് മുന്‍പേ അത് വഴി പോലീസ് വാഹനം കടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് ഇക്കാര്യത്തില്‍ ഒളിച്ച് കളി നടത്തുകയാണോ എന്ന സംശയമാണ് ഉയരുന്നത്.

അപകടത്തിൽ ഒരു മരണം

അപകടത്തിൽ ഒരു മരണം

വള്ളക്കടവ് പെരുന്താന്നി സ്വദേശി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് അപകടത്തിൽ മരിച്ചത്. ആദര്‍ശിനൊപ്പം മൂന്ന് പെണ്‍കുട്ടികളാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. പുതിയ കാറുമായി ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു ആദര്‍ശും സുഹൃത്തുക്കളും. പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്നിന് ശേഷമായിരുന്നു റോഡിലേക്ക് കാറുമായി ഇറങ്ങിയത്.

അമിത വേഗത്തിലെന്ന്

അമിത വേഗത്തിലെന്ന്

അമിത വേഗത്തിലായിരുന്നു കാർ എന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ശേഷം പോസ്റ്റിലിടച്ച് മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ പെണ്‍കുട്ടികളെ പുറത്തെടുത്തത്. അനന്യ, ശുഭ, ഗൗരി എന്നിര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ ശശികുമാറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

English summary
CCTV footage of Kowdiar accident is out, which shows a car race on road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more