വിവാഹ ദിവസം കാമുകനോടപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കോടപ്പം വിട്ടു, നിബന്ധനകൾ ഇങ്ങനെ..
കൊച്ചി: വിവാഹവ ദിവസം കാമുകനോടപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന വ്യവസ്ഥയോടെയാണിത്. ഇതേ സമയം പെണ്‍കുട്ടിയുടെ തുടര്‍ പഠനം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
മാതാപിതാക്കള്‍ക്കോടപ്പം പോകാന്‍ പെണ്‍കുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സികെ അബ്ദുള്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാസം മാര്‍ച്ചിലാണ് കൊയിലാണ്ടി സ്വദേശിയായ 19 കാരി വിവാഹ ദിവസം കാമുകന്റെ കൂടെ ഒളിച്ചോടി പോയത്.

അന്നു തന്നെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പയ്യോളി പോലീസില്‍ പരാതി നല്‍കി. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കാമുകനോടപ്പം ജീവിക്കാന്‍ വിട്ടിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയാതാണെന്ന് കാണിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായത്. നമ്പ്രത്തുകര സംസ്‌കൃത കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കാമുകനോടപ്പം ഇറങ്ങി വരുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് തിരികെ നല്‍കിയിരുന്നു.












Click it and Unblock the Notifications