കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയിലേരി ഇടവകയുടെ രജതജൂബിലി ആഘോഷം സമാപിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: നിര്‍ദ്ദനരോട് കരുണകാണിക്കുബോള്‍ ദേവാലയങ്ങളും, ജൂബിലിയുമെല്ലാം ആത്മീയതയുടെ ആഘോഷമായെന്നും, കൊട്ടിഘോഷിക്കുന്ന ആഘോഷങ്ങളെക്കാള്‍ ആത്മീയതയുടെ നിറകുടമാകാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും, നിര്‍ദ്ദനര്‍ക്ക് ഭവനം പണിതുകൊടുത്ത്‌കൊണ്ടും, അടുമാറി ആദിവാസികോളനിക്ക് റോഡിനുളള സ്ഥലം സൗജന്യമായി നല്‍കിയും, നിര്‍ദ്ദനരോഗികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തതുമായ കൊയിലേരി ഇടവകയുടെ രജതജൂബിലി ആഘോഷം മറ്റ് ദേവാലയങ്ങള്‍ മാതൃകയാക്കണമെന്നും മലങ്കരസഭയുടെ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ.

കൊയിലേരി ഇടവകയുടെ ജൂബിലി ആഘോഷ സമാ പനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുമാറി ആദി വാസികോളനിക്ക് വര്‍ഷങ്ങളായി ചെറിയ ഇടവഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിരവധി കോളനിക്കാര്‍ താമസിക്കുന്ന ഇവര്‍ക്ക് റോഡിലേക്കെത്താനും, കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകുന്നതിനും വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇടവകയുടെ ജൂബിലിയോടനുബന്ധിച്ച് വാഹനങ്ങള്‍ കോളനിയിലെക്കെത്തുന്ന തിനാവശ്യമായ സ്ഥലമാണ് ദേവാലയം വിട്ടു നല്‍കുന്നത്.

Koyileri edavaka

ഉച്ചകഴിഞ്ഞ് 3 മണിക്ക് ദേവാലയങ്കണത്തില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും, ബത്തേരി രൂപതാദ്ധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്തായ്ക്കും വിശ്വാസികളുടെ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന ആഘോഷമായ കൃതജ്ഞതാബലിക്ക് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ജോസഫ് മാര്‍ തോമസ് മെത്രാ പ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ ഉദ്ഘാടനം ചെയ്തു. ഇടവകയുടെ സ്മരണിക ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അബ്രാഹം നെല്ലിക്കുന്നേലിന് നല്‍കി പ്രകാശനം ചെയ്തു.

വിവിധ രൂപതകളില്‍ നിന്നും മറ്റ് സഭാകൂട്ടായ്മയില്‍നിന്നും നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ഇടവകയുടെ ചരിത്രാവിഷ്‌കാര വീഡിയോ പ്രദര്‍ശനത്തിന് ഇടവക വികാരി ഫാ.ജെയിംസ് മലേപറമ്പില്‍ നേതൃത്വം നല്‍കി. ബത്തേരി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍.മാത്യു അറമ്പന്‍കുടി, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.അബ്രാഹം നെല്ലിക്കുന്നേല്‍, മോണ്‍.തോമസ് കാഞ്ഞിരമുകളില്‍, ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍, പ്രിന്‍സ് അബ്രഹാം ഡിവൈഎസ്പി, ഇടവക വികാരി ഫാ.ജെയിംസ് മലേപറമ്പില്‍, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിപ ശശീ, പി.ടി.ബിജു, മജ്ഞുള അശോകന്‍, സിസ്റ്റര്‍ ശുഭ, സിസ്റ്റര്‍ ഗീത, പ്രദീപ് അബ്രഹാം, ലാജി പി.ജോണ്‍, ഷാജിതോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, സ്‌നേഹവിരുന്നും, ഭക്തിഗാനസന്ധ്യയും നടത്തി.

English summary
Koyileri edavaka silver jubilee celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X