ആ വിളി വൈറലായി കളക്ടര്‍ ബ്രോ ഇപ്പോള്‍ 'വയറല്‍ ബാധിച്ച് മുങ്ങിയ ബ്രോ',നിങ്ങ ഇതെന്താ ബ്രോ?
കോഴിക്കോട്: അങ്ങനെ ഫേസ്ബുക്കികളും മാധ്യമങ്ങളും 'കളക്ടര്‍ ബ്രോ'ആക്കി മാറ്റിയ കോഴിക്കോട് കളക്ടര്‍ 'വയറല്‍ ബാധിച്ച് മുങ്ങിയ ബ്രോ'ആയി. എങ്ങനെ വയറല്‍ ബാധിയ്ക്കാതിരിയ്ക്കും? കളക്ടര്‍ ബ്രോ പ്രയോഗം വൈറലാകുന്നുവെന്നല്ലേ ഈ പഹയന്‍മാരൊക്കെ പറയണത് അപ്പോ പിന്നെ വയറല്‍ ബാധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ പുതിയ പോസ്റ്റാണ് ബ്രോ പ്രയോഗത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നത്. 'നിങ്ങ ഞമ്മളെ കളക്ടര്‍ ബ്രോ'ആക്കിയെന്ന കളക്ടറുടെ പോസ്റ്റ് വൈറലായിരുന്നു. ഈ വൈറല്‍ വാര്‍ത്ത സകല മാധ്യമങ്ങളും ഏറ്റെടുത്ത് വീണ്ടും വീണ്ടും വൈറലാക്കിയതോടെയാണ് വയറല്‍ ബാധിച്ചെന്നും മുങ്ങുകയാണെന്നും പറഞ്ഞ് കളക്ടര്‍ വീണ്ടും രസകരമായ പോസ്റ്റിട്ടത്.
കളക്ടറെ വിമര്‍ശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു നടത്തിയ പരാമര്‍ശത്തിന് ഒട്ടേറെ പേരാണ് കളക്ടര്‍ക്ക് പിന്തുണയുമായി എത്തിയത്. നിങ്ങ പൊളിക്ക് ബ്രോ നുമ്മളുണ്ട് ബ്രോ, ഓന് പിരാന്താണ് കളക്ടര്‍ ബ്രോ അങ്ങനെ പോകുന്ന കമന്റുകളാണ് കളക്ടറെ കളക്ടര്‍ ബ്രോയാക്കിയത്. എന്തായാലും ഈ ബ്രോ വിളി മാധ്യമങ്ങള്‍ വൈറലാക്കി ഓവറാക്കി ചളമാക്കരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു...

കളക്ടര്‍ ബ്രോ
കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ യാണ് പ്രശാന്ത് നായര്‍

നിങ്ങ....
'നിങ്ങ ഞമ്മളെ കളക്ടര്‍ ബ്രോ' ആക്കിയെന്ന കളക്ടറുടെ പോസ്റ്റ് വൈറലായിരുന്നു. മാധ്യമങ്ങള്‍ ഈ വൈറല്‍ വാര്‍ത്ത വീണ്ടും വീണ്ടും വൈറലാക്കിയതോടെ രസകരമായ മറ്റൊരു പോസ്റ്റുമായി കളക്ടര്‍ രംഗത്തെത്തി

വയറല്‍ ബാധിച്ച് മുങ്ങിയ ബ്രോ
ബ്രോ, വൈറല്‍ ഓവറാക്കി ചളമാക്കരുതെന്നാണ ്കളക്ടര്‍ക്ക് മാധ്യമങ്ങളോട് പറയാനുള്ളത്

അബുവിനും കിട്ടി....
കെസി അബുവിന് കടുത്ത വിമര്‍ശനങ്ങളും പരിഹാസവുമാണ് കളക്ടറെ വിമര്‍ശിച്ചതിലൂടെ കേള്‍ക്കേണ്ടി വന്നത്

ഇങ്ങളാണ് ബ്രോ...
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കളക്ടര്‍ തിളങ്ങാന്‍ തുടങ്ങിയത്. സ്വന്തം പേജിലെ പോസ്റ്റുകളിലൂടെ മാത്രമല്ല ജില്ലയിലെ മികച്ച പ്രവര്‍ത്തനം കൊണ്ടും കളക്ടര്‍ ബ്രോ തിളങ്ങുകയാണ്

ആരാധകര്‍
പ്രായഭേദമന്യേ ഒട്ടേറെ ആരാധകരാണ് കളക്ടര്‍ ബ്രോയ്ക്ക് ഉള്ളത്. ദി കിങ് സിനിമയിലെ മമ്മൂട്ടി കഥാപാത്രമായ ജോസഫ് അലക്‌സിനോടും ആരാധകര്‍ കളക്ടറെ താരതമ്യം ചെയ്യുന്നു.












Click it and Unblock the Notifications