Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് കോര്‍പ്പറേഷനില്‍ കൗണ്‍സിലറുടെ ആത്മഹത്യാശ്രമം

കോഴിക്കോട്: കേര്‍പ്പറേഷന്‍ ഓഫീസില്‍ കൗണ്‍സിലറുടെ ആത്മഹത്യാശ്രമം. മേയര്‍ക്ക് മുന്നില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം.

കോണ്‍ഗ്രസ് കൗണ്‍സിലറായ സത്യഭാമയാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KOzhikode Corporation

മേയർ ഉച്ചഭക്ഷണത്തിന് പോകുന്നതിനായി ലിഫ്റ്റിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നത്രെ സംഭവം. മെയറുടെ ചേമ്പറിന് മുന്നിലായിരുന്നു ഇത്. വാര്‍ഡിലെ വികസം സംബന്ധിച്ച പരാതി പരിഹരിക്കാത്തതായിരുന്നു ആത്മഹത്യാ ശ്രമത്തിന്റെ കാരണം എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതുവരെ സത്യഭാമ ഏതെങ്കിലും പരാതി നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് മേയര്‍ എകെ പ്രേമജം വ്യക്തമാക്കി. ഞെട്ടിപ്പിക്കുന്നതായിരുന്നു സംഭവം എന്നും മേയര്‍ പറഞ്ഞു . സംഭവത്തിന് ഓഫീസിലെ പ്യൂണും മറ്റ് ജീവനക്കാരും ദൃക്‌സാക്ഷികളാണെന്നും മേയര്‍ അറിയിച്ചു .

അപ്രതീക്ഷിതവും അകാരണവും ആയിരുന്നു കൗണ്‍സിലറുടെ ആത്മഹത്യ ശ്രമമെന്നും മേയര്‍ പറഞ്ഞു . മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണിതെന്നും മേയര്‍ ആരോപിച്ചു. മേയര്‍ സ്ഥിരമായി തന്നെയും തന്റെ വാര്‍ഡിനേയും അവഗണിക്കുന്നു എന്നായിരുന്നത്രെ സത്യഭാമയുടെ പ്രധാന ആരോപണം . സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+