Get Updates
Get notified of breaking news, exclusive insights, and must-see stories!

നവവധുവിനെ മർദ്ദിച്ച ഭർത്താവിനെതിരെ കേസ്; താലിയൂരി നൽകി യുവതി ബന്ധുക്കൊൾക്കൊപ്പം മടങ്ങി

കോഴിക്കോട്: കോഴിക്കോട് ഭർതൃവീട്ടിൽ നവവധുവിന് മർദ്ദനേമറ്റം സംഭവത്തിൽ ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാ​ഹുലിനെതിരെ പോലീസ് കേസെടുത്തു. ​ഗാർ‌ഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. വധുവിന്റെ വീട്ടുകാർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.

എറണാകുളത്ത് വിവാഹ സൽക്കാര ചടങ്ങിന് എത്തിയപ്പോഴാണ് വധുവിന്റെ ബന്ധുക്കൾ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടത്. യുവതിയുടെ മുഖത്തും കഴുത്തിലും മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇത് കണ്ട ബന്ധുക്കൾ കാര്യം തിരക്കിയപ്പോഴാണ് രാഹുലിന്റെ മർദ്ദനത്തെക്കുറിച്ച് യുവതി പറഞ്ഞത്. ഇതോടെയാണ് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയത്.

marriage

മേയ് 5 ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം. മർദന വിവരം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പന്തീരങ്കാവ് പോലീസിൽ വിവരമറിയിച്ചു. വധുവിന്റെ പിതാവ് പരാതി നൽകുകയും ചെയ്തു.

ബന്ധം തുടരാൻ താല്പര്യമില്ലെന്ന് വധുവും വീട്ടുകാരും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് താലിമാല മടക്കി ഇരുവരും വേർപിരിഞ്ഞു. യുവതി ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി. വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസമാണ് ബന്ധം അവസാനിപ്പിച്ചത്.

‌‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+