കോഴിക്കോട് മോഡല്‍ പെണ്‍വാണിഭം തിരുവനന്തപുരത്തും

നഗരത്തിലെ ഒരു സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാര്യാത്തി സ്വദേശിയായ പ്രമോദ് എന്ന യുവാവാണ് അറസ്റ്റില്‍ ആയിട്ടുള്ളത്.
തിരുവനന്തപുരത്തെ ഒരു വാഹന കമ്പനിയിലെ ജീവനക്കാരനാണ് പ്രമോദ്. താമസം കമ്പനി നല്‍കിയ ക്വാര്‍ട്ടേഴ്‌സില്‍ ആണ്. ഇവിടെ വച്ചാണ് രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
സ്‌കൂളുകള്‍ക്ക് മുന്നിലും പരിസര പ്രദേശങ്ങളിലും ബൈക്കില്‍ കറങ്ങി നടന്നാണ് പെണ്‍കുട്ടികളുമായി ഇയാള്‍ പരിചയം സ്ഥാപിക്കുന്നതത്രെ. പിന്നീട് മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയും മറ്റ് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും എന്നാണ് പോലീസ് നല്‍കുന്ന വിവരം.
പ്രമോദിന് പിറകില്‍ വന്‍ സംഘം തന്നെ ഉണ്ട് എന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രലോഭിപ്പിച്ചാണ് പല പെണ്‍കുട്ടികളേയും ഇവര്‍ വശത്താക്കുന്നത്. മ്യൂസിയം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications