കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തൊരു ചികിത്സക്കും രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; പാക് ബാലന് കേരളത്തില്‍ പുനര്‍ജന്മം

Google Oneindia Malayalam News

കോഴിക്കോട്: ലോകത്തൊരു ചികിത്സയ്ക്കും രക്ഷപ്പെടുത്താനാവില്ല എന്ന് വിധിച്ച പാകിസ്ഥാനി ബാലന് കേരളത്തില്‍ പുനര്‍ജന്മം. അപൂര്‍വമായ സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി (എസ്സിഐഡി) എന്ന രോഗം ബാധിച്ച് ജീവനോട് മല്ലിടുകയായിരുന്ന പാകിസ്ഥാന്‍ സ്വദേശി സെയ്ഫ് ജലാല്‍ എന്ന രണ്ടുവയസുകാരന് ആണ് കേരളത്തിന്റെ കരുതല്‍ പുതുജീവന്‍ പകര്‍ന്നത്.

കോഴിക്കോട് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ആണ് സെയ്ഫ് ജലാല്‍ തന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ജനിച്ച് രണ്ട് വര്‍ഷം തികയും മുന്‍പും നിരവധിയായ ആശുപത്രികളിലൂടേയും ചികിത്സയിലൂടേയുമാണ് സെയ്ഫ് ജലാല്‍ കടന്ന് പോയത്. ദുബായിയില്‍ ടാക്‌സി ഡ്രൈവറായ ജലാലിന്റേയും സദൂരിയുടേയും മകനാണ് സെയ്ഫ് ജലാല്‍.

1

Image Credit: Facebook@Aster MIMS Calicut

ദുബായിലെ ആശുപത്രിയില്‍ സിവിയര്‍ കമ്പൈന്‍ഡ് ഇമ്മ്യുണോ ഡെഫിഷന്‍സി എന്ന അസുഖത്തിന് ചികിത്സ തേടുകയായിരുന്നു സെയ്ഫ് ജലാല്‍. എന്നാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചതോടെ കുടുംബം നിരാശരായി. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ഇവര്‍ എത്തുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇന്ത്യയിലേക്ക് വിസ ലഭിച്ചു.

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയംതൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

2

Image Credit:Aster MIMS Hospital

ഒരുപാട് സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ സെയ്ഫിന്റെ നില ഗുരുതരമായിരുന്നു എന്നും കുഞ്ഞിന് ശ്വാസകോശ അണുബാധയുള്ളതിനാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഓക്സിജന്‍ സപ്പോര്‍ട്ട് വേണ്ടി വന്നിരുന്നു എന്നും ആശുപത്രിയിലെ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ കേശവന്‍ ആര്‍ പറഞ്ഞു. മജ്ജ മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു ഏക പേംവഴി. കുട്ടിയുടെ അമ്മയുടെ മജ്ജ ഫുള്‍ മാച്ച് ആണെന്ന് കണ്ടെത്തി.

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

3

50% മരണസാധ്യതയുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള ട്രാന്‍സ്പ്ലാന്റ് ആയിരുന്നെങ്കിലും രക്ഷപ്പെടുത്താന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. രണ്ട് മാസം മുമ്പായിരുന്നു ട്രാന്‍സ്പ്ലാന്റേഷന്‍ നടന്നത്. ഇപ്പോള്‍ കുട്ടി സുഖം പ്രാപിച്ചുവരുന്നു എന്നും കഴിഞ്ഞ മൂന്നാഴ്ചയായി ഓക്‌സിജന്‍ പിന്തുണ ആവശ്യമില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏറ്റവും പ്രധാനം കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ തുടങ്ങി എന്നതാണ് എന്നും യു എ ഇയിലേക്ക് തിരികെ പോവാനുള്ള ഒരുക്കത്തിലാണ് കുടുംബം എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ

4

അവിടെ നിന്ന് അവര്‍ പാകിസ്ഥാനിലേക്ക് പോകും. 25 ലക്ഷം രൂപവരെ ചെലവ് വരുന്ന് സെയ്ഫ് ജലാലിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ഷാര്‍ജ ചാരിറ്റി ഓര്‍ഗനൈസേഷന്റെ പിന്തുണയോടെ ആസ്റ്റര്‍ ഡിഎമ്മും മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് 25 ലക്ഷം രൂപ കുട്ടിയുടെ ചികിത്സാ ചെലവ് സമാഹരിച്ചതെന്ന് ആസ്റ്റര്‍ കേരള, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ.ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

5

അതേസമയം ആറ് മാസത്തിനും 58 വയസിനും ഇടയില്‍ പ്രായമുള്ള രോഗികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 75 മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇവിടെ നടത്തിയിട്ടുണ്ടെന്ന് ക്ലിനിക്കല്‍ ഹെമറ്റോളജിസ്റ്റും മുതിര്‍ന്ന മജ്ജ മാറ്റിവയ്ക്കല്‍ ഫിസിഷ്യനുമായ ഡോ.സുദീപ് വി പറഞ്ഞു. കുട്ടിയെ രക്ഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ആശുപത്രിക്കും ഡോക്ടര്‍മാരോടും നഴ്സുമാരോടും നന്ദിയുണ്ടെന്നും ജലാല്‍ പറഞ്ഞു.

English summary
Kozhikkode: Severe Combined Immunodeficiency affected pakistan child gets new life in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X