കോഴിക്കോട് പെണ്‍വാണിഭം:പ്രതികള്‍ ദോഹയില്‍പിടിയില്‍
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ ദോഹയില്‍ പിടിയിലായി. പോലീസ് കേസന്വേഷണം തുടങ്ങിയപ്പോള്‍ രാജ്യം വിട്ടവരാണ് മൂന്ന് പേരും. ദോഹയിലെ മലയാളികളാണ് ഇവരെ പിടികൂടി തടഞ്ഞ് വച്ചിരിക്കുന്നത് എന്നാണ് വിവരം. അന്‍സാര്‍, സുബൈര്‍, ഷാഫി എന്നിവരാണ് പിടിയിലായത്.
ഇതില്‍ രണ്ട് പേര്‍ തത്കാല്‍ പാസ്‌പോര്‍ട്ട് എടുത്താണ് വിദേശത്തേക്ക് കടന്നത്. രണ്ട് പേരും മുമ്പ് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളാണ്. എന്നിട്ടും ഇവര്‍ക്ക് രാജ്യം വിടാനായത് പോലീസിന്റെ അനാസ്ഥകാരണമാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. മൂന്ന് പേരുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പ്രതികളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് ഇവരെ തിരിച്ചറിയാന്‍ ഇടയാക്കിയത്. സംഭവത്തില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരമൊന്നും കിട്ടാത്തതിനാല്‍ ഇവരെ ഇതുവരെ ഖത്തര്‍ പോലീസിന് കൈമാറിയിട്ടില്ല എന്നണ് അറിയുന്നത്.
കേസില്‍ അരുണ്‍ നാരായണന്‍, പ്രജീഷ്, അശ്വിന്‍ ചന്ദ്രന്‍, സുജിത്ത് കുഞ്ഞിക്കണ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യചെയ്ത പെണ്‍കുട്ടിയേയും ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയേയും ഇവര്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസില്‍ അറസ്റ്റിലായ സെറീന ഇപ്പോള്‍ റിമാന്‍ഡിലാണ് ഉള്ളത്. റൂറല്‍ എസ്പി അഷറഫ് ആണ് ഇപ്പോള്‍കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications