കോഴിക്കോട് കുന്ദമംഗലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛൻ ജീവനൊടുക്കി
കോഴിക്കോട്: രണ്ടാനച്ഛന്റെ വെട്ടേറ്റ് മകൾ മരിച്ചു. കോഴിക്കോട് കുന്ദമംഗലം മടവൂർ പൈമ്പാലുശ്ശേരിയിലാണ് സംഭവം. അക്രമത്തിൽ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇരുവരെയും ആക്രമിച്ച ശേഷം ഇയാൾ തൂങ്ങി മരിച്ചു.
പൈമ്പാലുശ്ശേരി നെടുമങ്ങാട് വീട്ടിൽ സൂര്യ (30)നെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛനായ ദേവദാസ് (50) തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ സതീദേവി(48)നെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യ ചെയ്ത ദേവദാസ് കെഎസ്ആർടിസി ഡ്രൈവറാണ്. സൂര്യയുടെ വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.


Click it and Unblock the Notifications