• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റൂ അടിച്ച മീനോ ? മീനിന്റെ ശരീരത്തിൽ വൈറെറ്റി മീനുകളുടെ ചിത്രങ്ങള്‍! കറുത്ത പൈന്തി ഇതാ വൈറൽ...

Google Oneindia Malayalam News

കോഴിക്കോട് : കഴിഞ്ഞദിവസം 'കേരളത്തിന്റെ സൈന്യം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു വൈറൽ വീഡിയോ എത്തിയിരുന്നു. സംഭവം നടന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഹാർബറിൽ. മത്സ്യബന്ധനത്തിന് പോയ സെൻറർ വള്ളക്കാർക്ക് ഒരു അത്ഭുത മത്സ്യത്തെ കിട്ടി.

കണ്ടാലോ അത്രയ്ക്ക് ഭംഗിയുണ്ട്. വള്ളക്കാർ എടുത്ത് അയച്ച വീഡിയോയാണ് കേരളത്തിന്റെ സൈന്യം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സമൂഹമാധ്യമങ്ങളിലേക്കും പൊതുജനങ്ങളിലേക്കും എത്തിയത്. കറുത്ത പൈന്തി എന്ന് പേരുള്ള മീൻ ആയിരുന്നു ഇന്നലെ കൊയിലാണ്ടി ഹാർബറിൽ നിന്നും വള്ളക്കർക്ക് കിട്ടിയത്. ഏകദേശം 3 കിലോയോളം ഭാരം ഉണ്ടെന്ന് പറയപ്പെടുന്നു.

ഭാരത്തിനൊപ്പം തന്നെ ഇവയെ കാണുന്നതിലെ വ്യത്യസ്തതയാണ് പുറത്തുവന്ന വീഡിയോയും വൈറലാകാൻ കാരണമായത്. മത്സ്യത്തിന്റെ പുറം ഭാഗത്ത് മറ്റു മത്സ്യങ്ങളുടെ ചിത്രങ്ങൾ വരച്ചുവച്ചതുപോലെ തോന്നും. ഈ രൂപത്തിലാണ് കറുത്ത പൈന്തി വള്ളക്കാരുടെ കയ്യിൽ എത്തിയത്. നിമിഷനേരം കൊണ്ട് അത്ഭുത മീനിന്റെ വീഡിയോ കേരളമൊട്ടാകെ പ്രചരിച്ചു.

എന്നാൽ , ഈ അത്ഭുത മീനിന് പുറത്ത് ഒട്ടനവധി മറ്റു മീനുകളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തതുപോലെ കാണപ്പെട്ടുവെന്ന് കൊയിലാണ്ടി സെൻറർ വള്ളത്തിലെ ജോലിക്കാരനായ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കൊയിലാണ്ടി ഹാർബറിൽ കഴിഞ്ഞദിവസം വേറിട്ട കാഴ്ചയായി മാറുകയായിരുന്നു കറുത്ത പൈന്തി.

വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതിവിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ഡൽഹി ഹൈക്കോടതി

ഇതിന്റെ ശരീരത്തിലെ രണ്ടു ഭാഗങ്ങളിലും സ്രാവ്, ചെമ്മീൻ, രാജാവ്, നീലത്തിമിംഗലം തുടങ്ങിയ അനേകം മീനുകളുടെ ചിത്രങ്ങൾ വരച്ചുവച്ചത് പോലെ കാണാൻ കഴിയും. നോക്കി നിൽക്കുന്നവർക്ക് ശരിക്കും പറഞ്ഞാൽ ഒരു ആർട്ട് ഗ്യാലറിയുടെ അനുഭവമായിരിക്കും ഉണ്ടാവുകയെന്ന് സുരേഷ് നേരിട്ട കണ്ട അനുഭവമായി പറഞ്ഞു.

ഇതിനുമുൻപും കൊയിലാണ്ടി ഹാർബറിൽ വള്ളക്കാർക്ക് കറുത്ത പൈന്തി കിട്ടിയിട്ടുണ്ടെന്നാണ് വിവരം. എന്നിരുന്നാൽ തന്നെയും ഇത്തരത്തിലുള്ള വൈവിധ്യമാർന്ന രൂപത്തിലും നിരവധി മീനുകളുടെ രൂപത്തെയും ഒരും കണ്ടിട്ടില്ല. 30 വർഷങ്ങളായി താൻ കടലിൽ പണിക്ക് പോവുകയാണെന്നും എന്നാൽ ഇത് തന്റെ ആദ്യാനുഭവം ആണെന്നും സുരേഷ് പറയുന്നു.

അതേസമയം, രുചിക്ക് ഒട്ടും കുറവും കാണില്ല സാധാരണ കിട്ടുന്ന കറുത്ത പൊന്തിക്ക് . ഇതിനെ കിട്ടിയ സന്തോഷത്തിൽ ഉടൻ തന്നെ വീഡിയോയെടുത്ത് വള്ളക്കാർ കരയിലുള്ളവർക്ക് അയച്ചുകൊടുത്തു. പക്ഷേ, ഇത് കണ്ട് ആരും അത്ര പ്രതികരിക്കാൻ തയ്യാറായില്ല.

മദ്യപാനികൾക്ക് ഇനി ആഘോഷം; കേരളത്തിൽ പുതിയ ബ്രാന്റി ബ്രാന്റ് വരുന്നു; കാശ് കുറച്ച് കുറയും !മദ്യപാനികൾക്ക് ഇനി ആഘോഷം; കേരളത്തിൽ പുതിയ ബ്രാന്റി ബ്രാന്റ് വരുന്നു; കാശ് കുറച്ച് കുറയും !

ഇന്നലെ ഉച്ചവരെ വള്ളക്കാർ വല വീശിയപ്പോൾ ആകെ കിട്ടിയത് ഈ അത്ഭുതകരമായ കറുത്ത പൈന്തിയെ മാത്രം എന്ന് വളളക്കാർ പറയുന്നു. മറ്റു മീനുകൾ ഒന്നും കിട്ടിയില്ല. ഉച്ചയ്ക്ക് ചോറിന് പ്രത്യേകിച്ച് കറികളുമില്ല. അതിനാൽ തന്നെ കറുത്ത പൈന്തിയെ ഉച്ച ഭക്ഷണത്തിന് കറിവെച്ച് കഴിച്ചു എന്ന് വള്ളക്കാരൻ പറഞ്ഞു.

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  Kozhikode: A Variety fish caught in Koyilandy Harbor; the video goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X