കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ, എയര്‍ അറേബ്യ വിമാനങ്ങള്‍ തിരിച്ചുവിട്ടു

Google Oneindia Malayalam News

കോയമ്പത്തൂര്‍: യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ, എയര്‍ അറേബ്യ വിമാനങ്ങള്‍ കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. കേരളത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഫ്‌ളൈറ്റുകള്‍ കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടത്.

ഏകദേശം 7.15 ന് ഷാര്‍ജയില്‍ നിന്നുള്ള രണ്ട് എയര്‍ അറേബ്യ വിമാനങ്ങളും അബുദാബിയില്‍ നിന്നുള്ള എയര്‍-ഇന്ത്യ വിമാനവും കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍, ദൂരക്കാഴ്ച മെച്ചപ്പെട്ടതോടെ ഒരു മണിക്കൂറിന് ശേഷം വിമാനങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. വിമാനം വൈകിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

air india

ഇന്ത്യയിലെ കാലാവസ്ഥ അടുത്തിടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഫ്‌ളൈറ്റ് ഷെഡ്യൂളുകളെ തടസ്സപ്പെടുത്തുന്നുണ്ട്. നേരത്തെ, ദേശീയ തലസ്ഥാനത്ത് കനത്ത മഴ കൊടുങ്കാറ്റ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

കൊച്ചി ടു തിരുവനന്തപുരം രണ്ടര മണിക്കൂര്‍; പിസിയെ കൊണ്ടുവന്ന വാഹനം ഒരാളെ ഇടിച്ചു, പരിക്ക്കൊച്ചി ടു തിരുവനന്തപുരം രണ്ടര മണിക്കൂര്‍; പിസിയെ കൊണ്ടുവന്ന വാഹനം ഒരാളെ ഇടിച്ചു, പരിക്ക്

മോശം കാലാവസ്ഥ കാരണം ഡല്‍ഹി വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ഡല്‍ഹി വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു. പുതുക്കിയ ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റിനൊപ്പം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട് ശനിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Kozhikode: Air india, air arabia flight diverted to coimbatore due to bad weather in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X