കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി, ഒഴിവായത് വന്‍ അപകടം
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. യാത്ര പുറപ്പെടുന്നതിനിടെയാണ് സംഭവം നടന്നത്. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനം ഷാര്‍ജയിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

റണ്‍വേ ജോലികള്‍ നടക്കുന്ന ഭാഗത്തേക്ക് വിമാനം തെന്നിമാറുകയായിരുന്നു. പിന്നീട് വിമാനം പുറകോട്ടു കൊണ്ടുപോയി കൃത്യസമത്ത് പുറപ്പെടുകയും ചെയ്തു. സംഭവം വളരെ ഗൗരവമുള്ളതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. 178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് കോഴിക്കോടുള്ള കരിപ്പൂര്‍ വിമാനത്താവളം. സുരക്ഷാ വീഴ്ച്ച തന്നെയാണ് പലഅപകടത്തിനും ആധാരം.












Click it and Unblock the Notifications